2026 Aprilia RS 457 Launched  source: Aprilia
Automobile

4.22 ലക്ഷം രൂപ വില, അപ്രില്ല ആര്‍എസ് 457 2026 മോഡല്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ പിയാജിയോയുടെ അപ്രില്ല ആര്‍എസ് 457 2026 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ പിയാജിയോയുടെ അപ്രില്ല ആര്‍എസ് 457 2026 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. 4.22 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇതിന്റെ 2025 മോഡലിനെ അപേക്ഷിച്ച് പുതിയ മോഡലിന് വില കുറവാണ്. 2025 മോഡലിന് 4.35 ലക്ഷം രൂപയായിരുന്നു വില. ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കിയതിന് പിന്നാലെയാണ് വില കുറഞ്ഞത്. ഇത് വിലക്കുറവ് പുതിയ മോഡലിന് കൂടുതല്‍ മത്സരക്ഷമത ലഭിക്കാന്‍ സഹായകമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഡിസൈനിന്റെ കാര്യത്തില്‍, ആര്‍എസ് 457 അപ്രില്ല സിഗ്‌നേച്ചര്‍ സൂപ്പര്‍സ്പോര്‍ട്ട് സ്‌റ്റൈലോടെയാണ് വിപണിയില്‍ എത്തിയത്. മൂര്‍ച്ചയുള്ള ബോഡിവര്‍ക്ക്, ട്വിന്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മൂര്‍ച്ചയുള്ള ഫ്രണ്ട് ഫെയറിംഗ്, സ്ലീക്ക് ടെയില്‍ സെക്ഷന്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. മൊത്തത്തിലുള്ള ലുക്ക് അപ്രില്ലയുടെ വലിയ ആര്‍എസ് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. എന്‍ട്രി ലെവല്‍ ട്വിന്‍-സിലിണ്ടര്‍ സ്പോര്‍ട്സ് ബൈക്കായാണ് വിപണിയില്‍ എത്തുന്നതെങ്കിലും വലിയ ബൈക്കിന്റെ അനുഭവമാണ് ഇത് നല്‍കുകയെന്നും കമ്പനി അവകാശപ്പെടുന്നു.

457 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എന്‍ജിനാണ് അപ്രില്ല ആര്‍എസ് 457ന് കരുത്ത് പകരുന്നത്. ഇത് ഏകദേശം 47.6 bhp കരുത്തും 43.5 Nm torque ഉം ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ഈ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, മള്‍ട്ടിപ്പിള്‍ റൈഡിംഗ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുവല്‍-ചാനല്‍ ABS, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അഞ്ച് ഇഞ്ച് TFT ഡിസ്‌പ്ലേ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

2026 Aprilia RS 457 Launched at Rs. 4.22 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി

സമാധാന കരാറുണ്ടാക്കാൻ തിടുക്കപ്പെടേണ്ടതില്ലെന്ന് ട്രംപ്; ‘നാവിക ഉപരോധം തുടരും’

ഇന്നും ശക്തമായ മഴ; ഒമ്പത് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam may 25|സാമ്പത്തിക നില മെച്ചപ്പെടും, പഠനരംഗത്ത് മികച്ച ഫലം പ്രതീക്ഷിക്കാം

Weekly Rashi Phalam (May 24- May 30, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT