ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി അപ്‌ഡേറ്റ് ചെയ്ത ബ്രെസ്സ ഫെയ്‌സ് ലിഫ്റ്റ് പുറത്തിറക്കി. 7.40 ലക്ഷം രൂപയാണ് പ്രാരംഭവില (എക്‌സ്‌ഷോറും). ഒറ്റ നോട്ടത്തില്‍ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഇത്തവണ കൂടുതല്‍ പ്രായോഗികവും സാങ്കേതികവുമായ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കിലും പുറംമോടിയില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. മുന്‍വശത്തെ ചില മാറ്റങ്ങളും അടിഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന സിഎന്‍ജി ടാങ്കുമാണ് പ്രധാന ഫീച്ചറുകള്‍. ഫോഗ് ലാമ്പുകള്‍ക്കുള്ള ത്രികോണാകൃതിയിലുള്ള ഇന്‍സേര്‍ട്ട്, ഗ്രില്ലില്ലെ ഗോള്‍ഡ് ഇന്‍സേര്‍ട്ടുകള്‍, പുതിയ ഡോര്‍ ക്ലാഡിങ്, അലോയ് ഡിസൈന്‍ എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അകത്തളത്തില്‍ വിക്ടോറിസില്‍ നിന്നുള്ള പ്രധാന ഫീച്ചറുകള്‍ കടമെടുത്തിട്ടുണ്ട്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, ക്ലൈമറ്റ് കണ്‍ട്രോളിനായുള്ള ഫിസിക്കല്‍ ബട്ടണുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് അകത്തളത്തിലെ സവിശേഷതകള്‍. ആക്ടീവ് കൂളിങ്ങോട് കൂടിയ വയര്‍ലെസ് ചാര്‍ജിങ് പാഡ്, ഇലക്ട്രിക് സണ്‍റൂഫ്, പുതിയ എച്ച് വിഎസി കണ്‍ട്രോള്‍, രണ്ടാം നിരയിലെ പുതിയ ഹെഡ്‌റെസ്റ്റുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
മെക്കാനിക്കല്‍ രംഗത്താണ് ഏറ്റവും വലിയ മാറ്റം. നിലവില്‍ ഫ്രോങ്ക്‌സില്‍ കാണുന്ന 108 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് (ടര്‍ബോ) എന്‍ജിനാണ് പുതിയ മാരുതി ബ്രെസ്സയ്ക്ക് നല്‍കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates