2026 Yamaha Fascino  source: yamaha
Automobile

വേറിട്ട കളര്‍ ഓപ്ഷന്‍, പ്രാരംഭ വില 78,980 രൂപ; പുതിയ യമഹ ഫാസിനോ വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ അപ്‌ഡേറ്റ് ചെയ്ത ഫാസിനോ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ അപ്‌ഡേറ്റ് ചെയ്ത ഫാസിനോ വിപണിയില്‍ അവതരിപ്പിച്ചു. 125 സിസി റേഞ്ചില്‍ ഫാസിനോ, ഫാസിനോ എസ് എന്നി രണ്ടു മോഡലുകളാണ് വില്‍പ്പനയ്ക്ക് എത്തുക. സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയോട് കൂടിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഇരു സ്‌കൂട്ടറും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫാസിനോ രണ്ടു വേരിയന്റിലാണ് ലഭ്യമാകുന്നത്. ഡ്രം വേരിയന്റിന് 78,980 രൂപയാണ് വില. ഡിസ്‌ക് വേരിയന്റിന് വില കൂടും. 91,070 രൂപയാണ് വില. ടോപ് സ്‌പെസിഫിക്കേഷന്‍ മോഡല്‍ ആയ ഫാസിനോ എസിന് 99,030 രൂപയാണ് വില വരിക. യന്ത്രപരമായി പഴയ ഫാസിനോയില്‍ നിന്ന് വ്യത്യാസമില്ലെങ്കിലും പുതിയ കളര്‍ ഓപ്ഷനുകളാണ് വേറിട്ട് നിര്‍ത്തുന്നത്. എന്‍ട്രി ലെവല്‍ ഫാസിനോ ഡ്രം യെല്ലോ കോക്ക്‌ടെയില്‍ കളറിലാണ് വരുന്നത്. ഇത് സ്‌കൂട്ടറിന് കൂടുതല്‍ ആകര്‍ഷണം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫാസിനോ ഡിസ്‌ക് വേരിയന്റിന് ഒന്നിലധികം കളര്‍ ഓപ്ഷനുകളുണ്ട്. മെറ്റാലിക് ലൈറ്റ് ഗ്രീന്‍, കൂള്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ബ്ലാക്ക് എന്നി നിറങ്ങളില്‍ ഏത് വേണമെങ്കിലും ഉപഭോക്താവിന് തെരഞ്ഞെടുക്കാം. ഫാസിനോ എസ് മെറ്റാലിക് ഓറഞ്ചിഷ് ഗ്രേ എസ്പിഎല്‍ ഫിനിഷ് നിറം വാഗ്ദാനം ചെയ്യുന്നു. ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, യമഹയുടെ ആന്‍സര്‍ ബാക്ക് ഫംഗ്ഷണാലിറ്റി എന്നിവയാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍.

നിറം ഒഴിച്ച് മറ്റു മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് പുതിയ ഫാസിനോ വിപണിയില്‍ എത്തുന്നത്. 125 സിസി, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപരുന്നത്. യമഹയുടെ സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ ഹൈബിഡ്ര് സിസ്റ്റവുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്. എന്‍ഹാന്‍സ്ഡ് പവര്‍ അസിസ്റ്റ്, സൈലന്റ് സ്റ്റാര്‍ട്ട്, സ്റ്റോപ്പ് ആന്റ് സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഇതിലുള്ള ഹൈബ്രിഡ് സിസ്റ്റം ആക്‌സിലേറഷനെ പിന്തുണയ്ക്കുന്നതിന് ഒപ്പം നിശബ്ദമായ എന്‍ജിന്‍ സ്റ്റാര്‍ട്ടും സാധ്യമാക്കുന്നു.

2026 Yamaha Fascino at Rs. 78,980 Gets its Best Colours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !

നടന്‍, മോഡല്‍, ഫിറ്റ്‌നസ് ഫ്രീക്കും യാത്രാപ്രേമിയും; അനുവിന്റെ വരന്‍ നിസാരക്കാരനല്ല; തേടിപ്പിടിച്ച് ആരാധകര്‍

22 വർഷത്തെ ഒളിവുജീവിതത്തിന് അന്ത്യം: കൊലക്കേസ് പിടികിട്ടാപ്പുള്ളി ബംഗളൂരുവിൽ പിടിയിൽ; കുടുംബത്തോടൊപ്പം കഴിഞ്ഞത് 'സാബു' എന്ന വ്യാജപേരിൽ

'സിസിഎല്ലിന്റെ ക്യാപ്റ്റൻ ആരായിരുന്നു, അയ്യോ ഓർമിപ്പിക്കല്ലേ!'; ലാലേട്ടനൊപ്പം അഭിനയിച്ച് തകർത്ത് സഞ്ജു സാംസൺ