Ampere Nexus EX+ source: Ampere
Automobile

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ആംപിയര്‍ അവരുടെ പുതിയ നെക്‌സസ് ഇഎക്‌സ്+ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ആംപിയര്‍ അവരുടെ പുതിയ നെക്‌സസ് ഇഎക്‌സ്+ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.3 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. കരുത്തുറ്റ 5kw മോട്ടോറാണ് പ്രധാന ഫീച്ചര്‍.

രണ്ടു വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1.3 ലക്ഷം രൂപയും ഇന്റലിപാക്ക് ഉള്ള വേരിയന്റിന് 1.36 ലക്ഷം രൂപയുമാണ് വില (എക്‌സ്‌ഷോറൂം). കാര്‍ബണ്‍ നൈറ്റ്, സ്റ്റീല്‍ ​ഗ്രേ എന്നി രണ്ടു നിറങ്ങളില്‍ ഇരു വേരിയന്റുകളും ലഭിക്കും.

202 എന്‍എം പീക്ക് ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 5kwh മോട്ടോറാണ് ഇതിലെ പ്രധാന ആകര്‍ഷണം. സ്‌കൂട്ടറിന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി. കയറ്റങ്ങള്‍, മലയോര പാതകള്‍ എന്നിവിടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഈ മോട്ടോറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്റലിപാക്ക് ഉള്ള വേരിയന്റില്‍ ആംപിയര്‍ കണക്ട് ആപ്പ് വഴി മികച്ച കണക്ടഡ് ഫീച്ചറുകള്‍ ലഭിക്കും. റിയല്‍ ടൈം ചാര്‍ജിങ് സ്റ്റാറ്റസ്, ലൈവ് ട്രാക്കിങ്, ജിയോ ഫെന്‍സിങ്, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍, ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍, റിമോട്ട് വെഹിക്കിള്‍ ഡയഗ്നോസ്റ്റിക്‌സ്, ട്രിപ്പ് റിപ്പോര്‍ട്ടുകള്‍, തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉണ്ട്.

Ampere Nexus EX+ launched at Rs 1.30 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി