

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)
സർക്കാർ സംബന്ധമായ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ദീർഘകാലമായി ശ്രമിച്ചിരുന്ന രേഖകൾ ലഭിക്കും. സഹോദരങ്ങളുമായി ബന്ധപ്പെട്ട ഒരു ഉത്തരവാദിത്വം ഏറ്റെടുക്കും.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കച്ചവടത്തിൽ പുതിയ ഉപഭോക്താക്കളെ ലഭിക്കും. കലാപരമായ കഴിവുകൾ പ്രയോജനപ്പെടുത്തി വരുമാനം നേടാനാകും. കുടുംബത്തിലെ കുട്ടികളുടെ നേട്ടങ്ങൾ സന്തോഷം പകരും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മാധ്യമപ്രവർത്തനം, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ ഉള്ളവർക്ക് അംഗീകാരം ലഭിക്കും. സഹോദരങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കും. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തും.
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)
മാതാപിതാക്കളുടെ ആവശ്യങ്ങൾക്കായി കൂടുതൽ സമയം ചെലവിടും. വീട്ടിലെ പഴയ രേഖകൾ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തതയുണ്ടാകും. ഭക്ഷണക്രമത്തിലും വിശ്രമത്തിലും ശ്രദ്ധപുലർത്തണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
നേതൃത്വപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. സംഘടനാ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ചുമതല ഏറ്റെടുക്കും. കലാ-കായിക രംഗത്തുള്ളവർക്ക് മത്സരങ്ങളിൽ നേട്ടമുണ്ടാകും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദേശപഠന പ്രവേശന നടപടികളിൽ പുരോഗതിയുണ്ടാകും. ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)
സുഹൃത്തുക്കളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ പ്രയോജനകരമാകും. കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കും. പങ്കാളിയുടെ നേട്ടം കുടുംബത്തിന് അഭിമാനമാകും.
വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)
തൊഴിൽരംഗത്ത് പുതിയ ചുമതലകൾ ലഭിക്കാൻ സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളിൽ അനുകൂലമായ നീക്കങ്ങളുണ്ടാകും. പഴയ സുഹൃത്തുക്കളുമായി ബന്ധം പുതുക്കും. ഉല്ലാസയാത്ര ചെയ്യും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ക്ഷേത്രകാര്യങ്ങളിലും മതപരമായ പ്രവർത്തനങ്ങളിലും സജീവമാകും. അധ്യാപകർക്കും പരിശീലന രംഗത്തുള്ളവർക്കും അംഗീകാരം ലഭിക്കും. ദൂരെയുള്ള സ്ഥലങ്ങളിൽനിന്ന് സന്ദേശമെത്തും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വായ്പയുമായി ബന്ധപ്പെട്ട നടപടികൾക്ക് അനുകൂലമായ പുരോഗതിയുണ്ടാകും. ഇൻഷുറൻസ്, നികുതി തുടങ്ങിയ കാര്യങ്ങൾ ക്രമീകരിക്കും. ബന്ധുക്കളുടെ ഒത്തുചേരലിൽ പങ്കെടുക്കും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പങ്കാളിയുടെ അഭിപ്രായങ്ങൾക്ക് കുടുംബകാര്യ ങ്ങളിൽ പ്രാധാന്യം നൽകും. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. കായിക വിനോദങ്ങളിൽ ഏർപ്പെടും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ വേണ്ടിവരും. പഴയ നിക്ഷേപങ്ങളിൽനിന്ന് പ്രയോജനം ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates