Bajaj Pulsar 180  source: Bajaj
Automobile

'ഇരമ്പിപ്പായാന്‍' ഇനി ഇല്ല; പള്‍സര്‍ 180 മോഡല്‍ നിര്‍ത്തി ബജാജ്!

ഇന്ത്യന്‍ വിപണിയില്‍ പള്‍സര്‍ 180 മോഡലിന്റെ വില്‍പ്പന അവസാനിപ്പിച്ച് ബജാജ് ഓട്ടോ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പള്‍സര്‍ 180 മോഡലിന്റെ വില്‍പ്പന ബജാജ് ഓട്ടോ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഈ ബൈക്കിന്റെ സ്‌റ്റോക്ക് ലഭിക്കുന്നത് നിലച്ചിരിക്കുകയാണെന്ന് ഡീലര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇതിന്റെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരുന്നു.

പള്‍സര്‍ 220എഫ് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ 2021 ഫെബ്രുവരിയിലാണ് പള്‍സര്‍ 180 അവതരിപ്പിച്ചത്. ആവശ്യക്കാര്‍ കുറവായതും പുതിയ തലമുറ പള്‍സര്‍ മോഡലുകള്‍ക്ക് വഴിയൊരുക്കേണ്ടതും കണക്കിലെടുത്താണ് പള്‍സര്‍ 180 മോഡലിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പള്‍സര്‍ 150 മോഡലിനോട് ഏറെക്കുറെ സാമ്യമുള്ള ഡിസൈനാണ് ഇതിനുള്ളത്. ചെറിയ മാറ്റങ്ങളും കളര്‍ ഓപ്ഷനുകളും ഇതില്‍ കാണാം. പള്‍സര്‍ 180 മോഡലിന്റെ അവസാന എക്‌സ്- ഷോറൂം വില 1.17 ലക്ഷം രൂപയാണ്.

178.6 സിസി എയര്‍ കൂള്‍ഡ്, ഡിടിഎസ്‌ഐ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. 16.76 ബിഎച്ച്പി കരുത്തും 14.52 എന്‍എം ടോര്‍ക്കുമാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നത്. 15 ലിറ്റര്‍ ഫ്യുവല്‍ ടാങ്കാണ് മറ്റൊരു പ്രത്യേകത. 151 കിലോഗ്രാം ഭാരമുള്ള മോഡലിന്റെ മുന്നിലും പിന്നിലും 17 ഇഞ്ച് അലോയ് വീലാണ് ഉള്ളത്. ടെലിസ്‌കോപിക് ഫോര്‍ക്കും അഞ്ച് ഘട്ടങ്ങളായി ക്രമീകരിക്കാവുന്ന ഡ്യുവല്‍ സ്പ്രിങ്ങുമാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍. ബ്രേക്കിങ് വിഭാഗത്തിനായി ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകളും സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ എബിഎസും സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയിട്ടുണ്ട്.

Bajaj Pulsar 180 discontinued in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആ നിർദേശം വച്ചത് സർക്കാർ; കാറ്റാടി വൈദ്യുതി വിവാദത്തിൽ പുതിയ വഴിത്തിരിവ്

ഓറഞ്ചിന്റെ തൊലികൊണ്ട് മധുരമൂറുന്ന മിഠായി, കൃത്രിമ ചേരുവകളില്ലാതെ വീട്ടിൽ ഉണ്ടാക്കാം

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം വേണം: മുഖ്യമന്ത്രിക്ക് പി വി അന്‍വറിന്റെ കത്ത്

ആരാകും ബോണ്ട് ​ഗേൾ? റോബർട്ട് പാറ്റിൻസണിന്റെ നായികയാകാൻ സെൻഡയയും മാർഗരറ്റ് ക്വാളിയും?

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കും