Bajaj Pulsar N160 image credit: bajaj
Automobile

അപ്സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക്, സിംഗിള്‍-പീസ് സീറ്റ്; സ്‌പോര്‍ട്ടി മോഡല്‍, പുതിയ പള്‍സര്‍ എന്‍160 വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ സ്‌പോര്‍ട്ടി മോഡലായ പള്‍സര്‍ എന്‍160 ന്റെ പുതിയ വേരിയന്റ് ഇന്ത്യയില്‍ പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ സ്‌പോര്‍ട്ടി മോഡലായ പള്‍സര്‍ എന്‍160 ന്റെ പുതിയ വേരിയന്റ് ഇന്ത്യയില്‍ പുറത്തിറക്കി. മറ്റു വേരിയന്റുകളില്‍ കാണുന്ന ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, സ്പ്ലിറ്റ് സീറ്റ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി അപ്സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും സിംഗിള്‍-പീസ് സീറ്റുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ പുതിയ വേരിയന്റിന് 1.24 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം (ഡല്‍ഹി) വില.

അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്കുകള്‍ റൈഡിങ് കൂടുതല്‍ സുഖകരമാക്കും. റൈഡിങ് പ്രതലത്തില്‍ മികച്ച ഷോക്ക് അബ്‌സോര്‍പ്ഷന്‍ നല്‍കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.പേള്‍ മെറ്റാലിക് വൈറ്റ്, റേസിങ് റെഡ്, പോളാര്‍ സ്‌കൈ ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ ഈ വേരിയന്റ് ലഭ്യമാകും. ഈ പതിപ്പിലെ ഗ്രാഫിക്‌സും മറ്റ് എല്ലാ വേരിയന്റുകളില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണ്.

15.7bhp പവറും 14.65Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 164.82cc, സിംഗിള്‍-സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകളില്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് ഉള്ള സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇന്‍സ്ട്രുമെന്റേഷന്‍ സജ്ജീകരണത്തില്‍ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന നെഗറ്റീവ് LCD കണ്‍സോള്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. ടോപ്പ്-സ്‌പെക്ക് മോഡലിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും റൈഡ് മോഡുകളും ലഭിക്കുന്നു. ടാങ്കില്‍ യുഎസ്ബി ചാര്‍ജറും കാണാം.

Bajaj Pulsar N160 New Variant Launched, know the features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അറസ്റ്റ് തടയാതെ കോടതി, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് തിരിച്ചടി

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 733 lottery result

'മീശ മാധവന്‍ പെണ്ണാണെങ്കില്‍ ആഘോഷിക്കപ്പടില്ല'; നെഗറ്റീവ് ഇമേജുള്ള സ്ത്രീയോട് സമൂഹത്തിന് പ്രശ്‌നമുണ്ട്: നിഖില വിമല്‍

അവസാനം 2023ലെ ലോകകപ്പില്‍; ഗംഭീര്‍ യുഗത്തില്‍ ആദ്യം! അപ്പോള്‍ ടോസ് നേട്ടം ആഘോഷിക്കണ്ടേ...? (വിഡിയോ)

മരണത്തില്‍ നിന്നും കൈ പിടിച്ചു കയറ്റിയ മംമ്ത മോഹന്‍ദാസ്; അവളുടെ അസുഖം എനിക്ക് തരണേ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്: രഞ്ജു രഞ്ജിമാര്‍

SCROLL FOR NEXT