Bajaj Pulsar NS400Z  source: Bajaj
Automobile

പരിഷ്‌കരിച്ച ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 349 സിസി; പള്‍സര്‍ എന്‍എസ്400ഇസഡ് ഉടന്‍ വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്, തങ്ങളുടെ പള്‍സര്‍ നിരയിലെ മറ്റു മോഡലുകള്‍ക്ക് പിന്നാലെ പള്‍സര്‍ എന്‍എസ്400ഇസഡിലും പരിഷ്‌കരിച്ച ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഫീച്ചറായി വരും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്, തങ്ങളുടെ പള്‍സര്‍ നിരയിലെ മറ്റു മോഡലുകള്‍ക്ക് പിന്നാലെ പള്‍സര്‍ എന്‍എസ്400ഇസഡിലും പരിഷ്‌കരിച്ച ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഫീച്ചറായി വരും. പുതിയ ഡിസ്‌പ്ലേയോട് കൂടിയ മോട്ടോര്‍സൈക്കിളിന്റെ അപ്‌ഡേറ്റ് പതിപ്പ് ഡീലര്‍ഷിപ്പില്‍ എത്തിയിട്ടുണ്ട്. ഇത് ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നാണ് സൂചന.

നേരത്തെ പള്‍സര്‍ എന്‍160, പള്‍സര്‍ 125, പള്‍സര്‍ 150 മോഡലുകളില്‍ അഞ്ചു ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയിട്ടുണ്ട്. എന്‍എസ്200, എന്‍250 എന്നിവയുടെ അപ്‌ഡേറ്റ് വേര്‍ഷനുകളിലും ഇത് പരീക്ഷിച്ചിട്ടുണ്ട്.

എന്‍എസ്400ഇസഡിന്റെ ലുക്കില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും നിലവിലുള്ള 349 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്- കൂള്‍ഡ് എന്‍ജിന്‍ തന്നെയായിരിക്കും ഇതിലും ഉപയോഗിക്കുക. ഇത് 40 ബിഎച്ച്പി കരുത്തും 33.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

Bajaj Pulsar NS400Z with updated TFT cluster spotted at dealership

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍ ഓവറാണ്'; പ്രതികരിച്ച് ജി സുധാകരന്‍

മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്‌പോണ്‍സര്‍ ചിപ്‌സണ്‍ ഏവിയേഷന്‍; ചെലവാക്കിയത് 19.88 ലക്ഷം രൂപയെന്ന് രേഖകള്‍

'കംബാക്ക്... എന്ന് പറഞ്ഞ് പറഞ്ഞിപ്പോൾ എന്റെ പേരും അങ്ങനെയായി, 'നിവിൻ പോളി കംബാക്ക്'; പൊട്ടിച്ചിരിപ്പിച്ച് നടൻ

സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ? ഉപയോഗിക്കുന്നതിന് മുൻപ് അറിയാം

ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനിൽ അവസരം; 50 ഒഴിവുകൾ, ഫ്രഷേഴ്‌സിനും അവസരം !