Nitin Gadkari as Prime Minister after Narendra Modi ഫയല്‍ചിത്രം
Automobile

'ആറ് മാസത്തിനകം ഇവിക്കും പെട്രോള്‍ വാഹനങ്ങള്‍ക്കും ഒരേ വില, അഞ്ച് വര്‍ഷത്തിനകം ഇന്ത്യ ഒന്നാമതെത്തും'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില നാല് മുതല്‍ ആറ് മാസത്തിനുള്ളില്‍ പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.

ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് സാമ്പത്തിക ബാധ്യതയാണെന്നും, ഇന്ധന ഇറക്കുമതിക്കായി രാജ്യം പ്രതിവര്‍ഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ക്ലീന്‍ എനര്‍ജിയിലേക്ക് മാറുന്നത് നിര്‍ണായകമാണെന്ന് ഗഡ്കരി പറഞ്ഞു.

'അടുത്ത 4-6 മാസത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകും,' 2025 ലെ 20-ാമത് എഫ്‌ഐസിസിഐ ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയില്‍ ഗഡ്കരി പറഞ്ഞു.

'അഞ്ച് വര്‍ഷത്തിനുള്ളില്‍, ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വ്യവസായത്തെ ലോകത്തിലെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, ഞാന്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റപ്പോള്‍, ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വരുമാനം 14 ലക്ഷം കോടി രൂപയായിരുന്നു, ഇപ്പോള്‍ ഇത് 22 ലക്ഷം കോടി രൂപയാണ് ഗഡ്കരി പറഞ്ഞു.

നിലവില്‍ യുഎസ് ഓട്ടോമൊബൈല്‍ വ്യവസായത്തിന് 78 ലക്ഷം കോടി രൂപയാണ് ലഭിക്കുന്നത്. 47 ലക്ഷം കോടി രൂപയുമായി ചൈനയും 22 ലക്ഷം കോടി രൂപയുമായി ഇന്ത്യയും 22 ലക്ഷം കോടി രൂപയി തൊട്ടുപിന്നിലുണ്ട്. ചോളത്തില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ 45,000 കോടി രൂപ അധികമായി സമ്പാദിച്ചിട്ടുണ്ടെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.

EV prices to match that of petrol vehicles in 4-6 months: Gadkari

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ വടക്കന്‍ പോര്; ഇന്ന് നിശബ്ദ പ്രചാരണം; ശനിയാഴ്ച ഫലം അറിയാം

പതിനായിരത്തോളം അംഗങ്ങള്‍; പെണ്‍വാണിഭം വാടസ്ആപ്പ് കൂട്ടായ്മ വഴി; വന്‍സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

അതിജീവിതയ്‌ക്കെതിരെ അടൂര്‍ പ്രകാശിന്റെ പ്രസ്താവന അനാവശ്യം, സര്‍ക്കാര്‍ അപ്പീലിന് പോകുന്നത് ചോദ്യം ചെയ്യേണ്ടതില്ല: കെ മുരളീധരന്‍

ശബരിമല സ്വര്‍ണക്കൊള്ളയിലെ രാജ്യാന്തരബന്ധം; രമേശ് ചെന്നിത്തല ഇന്ന് മൊഴി നല്‍കും

പൗരത്വം ലഭിക്കാത്തവരെ എങ്ങനെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും: സുപ്രീംകോടതി

SCROLL FOR NEXT