Hero Passion+ Disc launched at Rs. 84,128 source: heromotocorp
Automobile

ഡിസ്‌ക് ബ്രേക്ക്, 84,128 രൂപ വില; ഹീറോ പാഷന്‍ പ്ലസ് ഡിസ്‌ക് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബൈക്ക് ആയ ഹീറോ പാഷന്‍ പ്ലസ് ഡിസ്‌ക് വിപണിയില്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബൈക്ക് ആയ ഹീറോ പാഷന്‍ പ്ലസ് ഡിസ്‌ക് വിപണിയില്‍. 84,128 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കിന് പുറമെ ചില പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും ഈ മോട്ടോര്‍സൈക്കിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ ഗ്രാഫിക്‌സും നാല് ആകര്‍ഷകമായ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ഇതിലുണ്ട്. ഹെവി ഗ്രേ, നെക്‌സസ് ബ്ലൂ, ഡാര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഗ്രേ, പേള്‍ റെഡ് എന്നി നാല് കളറുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് മറ്റൊരു ആകര്‍ഷണം. ഇതിലൂടെ കോള്‍/എസ്എംഎസ് അലര്‍ട്ടുകള്‍, റിയല്‍-ടൈം മൈലേജ്, ട്രിപ്പ് വിവരങ്ങള്‍, സര്‍വീസ് റിമൈന്‍ഡറുകള്‍, ലോ ഫ്യുവല്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവ കാണാന്‍ സാധിക്കും.

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, സൈഡ്-സ്റ്റാന്‍ഡ് എന്‍ജിന്‍ കട്ട്-ഓഫ് ഫംഗ്ഷന്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്, യൂട്ടിലിറ്റി സ്റ്റോറേജ് കേസ് എന്നിവയും ഇതിലുണ്ട്. 97.2cc, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. 8,000rpmല്‍ 8.02 bhp കരുത്തും 6,000rpmല്‍ 8.05Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതാണ് എന്‍ജിന്‍. 71 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിലുടനീളമുള്ള ഹീറോ മോട്ടോര്‍കോര്‍പ്പ് ഡീലര്‍ഷിപ്പുകളില്‍ ബൈക്ക് ലഭ്യമാണ്. ഡെലിവറി ഉടന്‍ ആരംഭിക്കും.

Hero Passion+ Disc launched at Rs. 84,128

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീടുകളില്‍ മോദിയുടെ പടം വെയ്ക്കുന്നതില്‍ ഒരു കുഴപ്പവുമില്ല; കേന്ദ്രവുമായി അനാരോഗ്യകരമായ ചര്‍ച്ചകള്‍ക്കില്ലെന്ന് മന്ത്രി കെ എം ഷാജി

'ഇതാരാ ഡാഫ്റ്റ് പങ്ക് കേരളത്തിലോ ?' റോളർ കോസ്റ്റർ പീക്ക് ഷോ റെഡി! നിവിൻ പോളി - അൽഫോൻസ് ചിത്രം 'വിജയം' അനൗൺസ്മെന്റ് വിഡിയോ

രാഷ്‌ട്രിയ കെമിക്കൽസിൽ അവസരം; ഓഫീസർ, എഞ്ചിനീയർ,മാനേജർ തസ്തിക, അവസാന തീയതി ജൂലൈ 13

'ഇത് ഇസ്ലാമാബാദ് അല്ല'; ബാങ്ക് വിളി നിരോധിക്കാന്‍ നീക്കവുമായി ഡെന്‍മാര്‍ക്ക്

യൂണിഫോം ഉപേക്ഷിച്ചു, ഫോണ്‍ വിറ്റു; 'സര്‍വൈവല്‍ ത്രില്ലര്‍' മോഡല്‍ ഒളിച്ചോട്ടം; വഴിത്തിരിവായത് ആ ഫോട്ടോ