'ദൈവം ഞങ്ങളുടെ കഥ എഴുതി, സ്‌നേഹം ഞങ്ങളെ ഒന്നിപ്പിച്ചു; പുതിയ തുടക്കത്തിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നു'; റിമിയുടെ വരന്‍ പറയുന്നു

റിമിയുടെ കല്യാണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Rimi Tomy and Libin Mathew
Rimi Tomy and Libin Mathew
Updated on: 
1 min read

ഈയ്യടുത്താണ് താന്‍ വിവാഹിതയാകാന്‍ പോകുന്നതായി ഗായിക റിമി ടോമി അറിയിച്ചത്. വരന്‍ ലിബിന്‍ മാത്യുവിനെ പരിചയപ്പെടുത്തുകയും ചെയ്തു. അന്ന് മുതല്‍ റിമിയുടെ കല്യാണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കല്യാണത്തിനായി കുടുംബത്തോടൊപ്പം മുംബൈയിലെത്തിയതിന്റെ വിഡിയോ നേരത്തെ റിമി പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, റിമി ടോമിയുമായുള്ള വിവാഹത്തിന്റെ സന്തോഷം പങ്കിടുകയാണ് വരന്‍ ലിബിന്‍. റിമിയ്‌ക്കൊപ്പമുള്ള, എഐ നിര്‍മിത ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പിലൂടെയാണ് ലിബിന്‍ സന്തോഷം പങ്കിട്ടത്. പുതിയ തുടക്കത്തിനായി ദിവസങ്ങള്‍ എണ്ണിക്കാത്തിരിക്കുകയാണെന്നാണ് ലിബിന്‍ പറയുന്നത്.

'ദൈവം ഞങ്ങളുടെ കഥ എഴുതി, സ്‌നേഹം ഞങ്ങളെ ഒന്നിപ്പിച്ചു; വൈകാതെ ഞങ്ങള്‍ ഞങ്ങളുടെ എന്നെന്നേക്കുമുള്ള ജീവിതം ആരംഭിക്കും. അവന്‍റെ സമയക്രമത്തില്‍ വിശ്വസിച്ചും അവന്‍റെ അനുഗ്രഹങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിച്ചും മനോഹരമായ ആ പുതിയ തുടക്കത്തിലേക്കുള്ള ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നു.' എന്നാണ് ലിബിന്‍ കുറിച്ചിരിക്കുന്നത്.

പിന്നാലെ ആശംസകളുമായി നിരവധി താരങ്ങളാണെത്തുന്നത്. ജ്യോത്സന, രമേശ് പിഷാരടി, കൃഷ്ണപ്രഭ, ദീപ്തി വിധുപ്രതാപ് തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം, നവംബര്‍ 16 നാണ് റിമിയുടേയും ലിബിന്റേയും കല്യാണം. മുംബൈയില്‍ വച്ചാണ് വിവാഹം നടക്കുന്നത്. മുംബൈ സ്വദേശിയായ മലയാളിയാണ് ലിബിന്‍. ജിം ട്രെയ്‌നറാണ് ലിബിന്‍.

Rimi Tomy and Libin Mathew
'അവര്‍ കാലില്‍ വീണതും ഞാന്‍ പൊട്ടിക്കരഞ്ഞു'; സീത എത്ര വലുതാണെന്ന് മനസിലായ നിമിഷം; അനുഭവം പങ്കിട്ട് സായ് പല്ലവി
Rimi Tomy and Libin Mathew
'ഒരക്ഷരം പോലും വീട്ടിൽ മിണ്ടാൻ പറ്റില്ല, പുറത്തുപോയി മക്കളും ഞാനും അടിച്ചു പൊളിക്കും; വീടിനുള്ളിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ​ഗൗരി'
Rimi Tomy and Libin Mathew
സൈജു കുറുപ്പിന്റെ സൈക്കോളജിക്കൽ ത്രില്ലർ 'ദ് തേർഡ് മർഡർ' ഒടിടിയിൽ എവിടെ കാണാം ?
Summary

Rimi Tomy's fiance Libin Mathew pens an emotional note about their marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER