

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘ദ് തേർഡ് മർഡർ’ ഒടിടി റിലീസിനൊരുങ്ങുന്നു. നവംബർ 13 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഒക്ടോബർ 2ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.
മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന കുറ്റാന്വേഷണ പശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തുടർച്ചയായ കൊലപാതകങ്ങളും അവയ്ക്ക് പിന്നിലെ ദുരൂഹതകളുമാണ് ചിത്രത്തിന്റെ പ്രമേയം.
ക്രിസ്റ്റി എന്ന പൊലീസ് ഉദ്യോഗസ്ഥനും സംഘവും നടത്തുന്ന അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. അന്വേഷണത്തിനിടെ ഓരോ ഘട്ടത്തിലും പുതിയ വെല്ലുവിളികളും അപ്രതീക്ഷിത വഴിത്തിരിവുകളും ഇവർക്ക് നേരിടേണ്ടി വരുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥനായ സ്വാമിയുടെ വരവും വിനയൻ എന്ന സാധാരണക്കാരന്റെ കടന്നുവരവും അന്വേഷണത്തിന്റെ ഗതി മാറ്റുന്നു.
കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കൊപ്പം കഥാപാത്രങ്ങൾക്കിടയിലെ സംഘർഷങ്ങളും ചേരുമ്പോൾ ചിത്രം പ്രേക്ഷകർക്ക് ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ സിനിമാനുഭവം സമ്മാനിക്കുന്നു. മണികണ്ഠൻ പട്ടാമ്പി, അനന്യ, ലിയോണ ലിഷോയ്, ജിബിൻ ഗോപിനാഥ്, ഫറ ഷിബില തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates