'ഞങ്ങൾ അമ്മമാരെല്ലാം അങ്ങോട്ടുമിങ്ങോട്ടും വിളിക്കും, പ്രസവശേഷം മാനസികമായി ബുദ്ധിമുട്ടി; ചിലപ്പോഴൊക്കെ കുറ്റബോധം തോന്നും', കിയാര

'ചിലപ്പോഴൊക്കെ കുറ്റബോധം തോന്നും'.
Katrina Kaif, Kiara Advani, Alia Bhatt
Katrina Kaif, Kiara Advani, Alia Bhatt ഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

ഒരു സ്ത്രീയുടെ ജീവിതത്തിൽ മാതൃത്വം കൊണ്ടുവരുന്ന മാറ്റങ്ങൾ ചെറുതല്ല. ശാരീരികമായും മാനസികമായും വൈകാരികമായുമൊക്കെയുള്ള ഒട്ടേറെ ഘട്ടങ്ങളിലൂടെയാണ് ആ സമയത്ത് സ്ത്രീകൾ കടന്നു പോകുന്നത്. മകൾ സരായയുടെ ജനനത്തിനു ശേഷമുള്ള പ്രസവാനന്തര കാലത്ത് തനിക്ക് പിന്തുണയായത് തന്റെ സുഹൃത്തുക്കളായ ആലിയ ഭട്ട്, കത്രീന കൈഫ്, പത്രലേഖ എന്നിവരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി കിയാര അദ്വാനി.

കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന ഷോയിൽ ഭർത്താവും നടനുമായ സിദ്ധാർഥ് മൽഹോത്രയ്‌ക്കൊപ്പം എത്തിയപ്പോഴാണ് കിയാര ഇക്കാര്യം പങ്കുവെച്ചത്. "ചിലപ്പോൾ മനസിലുള്ള കാര്യങ്ങൾ തുറന്നുപറയാൻ ഒരിടം മാത്രം മതിയാകും. ആദ്യമായി അമ്മയാകുമ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. സ്ത്രീകൾക്ക് മാത്രമേ സ്ത്രീകളെ ശരിക്കും മനസിലാക്കാൻ കഴിയൂ.

ആദ്യമായി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ആദ്യത്തെ മൂന്ന് മാസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു. ഓക്കാനവും ഹോർമോൺ മാറ്റങ്ങളുമെല്ലാം ഉണ്ടായിരുന്നു. ആ സമയത്ത് ആരോടും വിവരം പറയേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ അമ്മയോടും ഭർത്താവിന്റെ അമ്മയോടും സംസാരിക്കണമെന്ന് എനിക്ക് തോന്നി. എന്നെ മനസിലാക്കാൻ കഴിയുന്ന സ്ത്രീകളുടെ പിന്തുണ എനിക്ക് ആവശ്യമായിരുന്നു.

ഞങ്ങൾ അമ്മമാരെല്ലാം പരസ്പരം വിവരങ്ങൾ അന്വേഷിക്കും. പിന്നെ ഞങ്ങളെല്ലാവരും ഒരേ മേഖലയിലുള്ളവരാണ്. ആലിയയെ വിളിച്ച് ജോലിയിലേക്ക് എങ്ങനെ തിരിച്ചുപോകാം, ഇതെല്ലാം എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം എന്നൊക്കെ ഞാൻ ചോദിച്ചിട്ടുണ്ട്. കുടുംബത്തിനാണ് മുൻഗണന. അതേസമയം ജോലിസ്ഥലത്ത് നിങ്ങൾ പ്രൊഫഷണലായും തുടരേണ്ടതുണ്ട്. ഈ രണ്ട് ലോകങ്ങളെയും എങ്ങനെ സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകാം ?. ചിലപ്പോഴൊക്കെ കുറ്റബോധം തോന്നും.

എല്ലാ അമ്മമാരെയും പോലെ ഈ കുറ്റബോധം (Mom Guilt) എപ്പോഴും കൂടെയുണ്ടാകും".- കിയാര പറഞ്ഞു. ഗർഭകാലത്തും പ്രസവശേഷവും സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന വലിയ മാറ്റങ്ങൾ പുരുഷന്മാർക്ക് പൂർണമായി മനസിലാക്കാൻ കഴിയില്ലെന്നും, സ്ത്രീകളാണ് കൂടുതൽ കരുത്തരെന്നും സിദ്ധാർഥ മൽഹോത്ര പറഞ്ഞു.

കിയാരയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ താൻ അവളുടെ സുഹൃത്തുക്കളെ വിളിച്ച് ഉപദേശം തേടാറുണ്ടായിരുന്നുവെന്ന് സിദ്ധാർഥും തുറന്നു പറഞ്ഞു. 2025 ജൂലൈ 15 നാണ് കിയാരയ്ക്കും സിദ്ധാർഥിനും മകൾ സരായ പിറന്നത്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് താരദമ്പതികളിപ്പോൾ.

Katrina Kaif, Kiara Advani, Alia Bhatt
യാഷിനൊപ്പമുള്ള ഇന്റിമേറ്റ് രംഗം സിദ്ധാര്‍ത്ഥിന് പ്രശ്നമേയല്ല; ടോക്‌സിക്കിന്റെ പരാജയം വേദനിപ്പിച്ചു: കിയാര
Katrina Kaif, Kiara Advani, Alia Bhatt
'സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇനി പ്രൊഫഷണൽ അപ്‌ഡേറ്റുകൾ മാത്ര'മെന്ന് ഉണ്ണി മുകുന്ദൻ; 'കമന്റുകൾ മിസ് ചെയ്യു'മെന്ന് ആരാധകരും
Katrina Kaif, Kiara Advani, Alia Bhatt
'മക്കള്‍ നഴ്‌സറിയില്‍ ചേരുന്നത് വരെ ഞാന്‍ നഖം വളര്‍ത്തിയിട്ടില്ല, ക്യൂട്ടെക്‌സ് ഇട്ടിട്ടില്ല'; കാരണം പറഞ്ഞ് മേനക സുരേഷ്
Summary

Actress Kiara Advani opened up about her postpartum struggles.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kiara Advani
Unni Mukundan
Keerthy, Revathy, Menaka Suresh
Mammootty, Ganesh Kumar
X

FOLLOW US

ON GOOGLE DISCOVER