Hero To Launch New 125cc Motorcycle soon SOURCE: X
Automobile

ക്രൂയിസ് കണ്‍ട്രോള്‍, പുതിയ സ്റ്റൈല്‍, വില ഒരു ലക്ഷം; പുതിയ ഗ്ലാമര്‍ ഉടന്‍ വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ 125 സിസി മോട്ടോര്‍സൈക്കിള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ 125 സിസി മോട്ടോര്‍സൈക്കിള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഗ്ലാമറിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രീമിയം മോഡലുകളിലേതിന് സമാനമായി നിരവധി ഫീച്ചറുകളുമായി പുതിയ ബൈക്ക് പുറത്തിറങ്ങാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 പോലുള്ള വിലയേറിയതും പ്രീമിയം ബൈക്കുകളില്‍ സാധാരണയായി കാണപ്പെടുന്നതുമായ ക്രൂയിസ് കണ്‍ട്രോള്‍ ഇതില്‍ ഉണ്ടാകുമെന്നാണ് വിവരം. വലത് സ്വിച്ച് ഗിയറില്‍ ഒരു പ്രത്യേക ടോഗിള്‍ ആയി ഇത് അവതരിപ്പിക്കാനാണ് സാധ്യത. ഇത് ഒരു സ്പീഡ് ലിമിറ്റര്‍ അല്ലെങ്കില്‍ റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍ സജ്ജീകരണമാകാമെന്നും സൂചന ഉണ്ട്.

ബൈക്കിന് ഒരു പുതിയ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയും പ്രതീക്ഷിക്കുന്നുണ്ട്. ഗിയര്‍-ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനുള്ള പിന്തുണ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യമായി ഒരു യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ടും വാഹനപ്രേമികള്‍ക്ക് പുതിയ ബൈക്ക് വാഗ്ദാനം ചെയ്‌തേക്കാം.

പുതിയ സ്റ്റൈലില്‍ ബൈക്ക് അവതരിപ്പിക്കാനാണ് സാധ്യത. പുതിയ നിറങ്ങള്‍, പുതിയ അലോയ് വീലുകള്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ടെയില്‍ ലൈറ്റുകള്‍ എന്നിവ പ്രതീക്ഷിക്കാം. 5-സ്പീഡ് ഗിയര്‍ബോക്സുമായി ഇണക്കിചേര്‍ത്ത 124.7 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിന്‍ ബൈക്കിന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 10.39 ബിഎച്ച്പിയും 10.4 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ എന്‍ജിന് സാധിക്കുമെന്നും കരുതുന്നു. വില ഏകദേശം ഒരു ലക്ഷത്തോട് അടുപ്പിച്ച് വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Hero To Launch New 125cc Motorcycle soon, Likely To Be Called Glamour new edition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT