Honda ADV125 Unveiled SOURCE: Honda
Automobile

വീണ്ടും അഡ്വഞ്ചര്‍ സ്‌കൂട്ടറുമായി ഹോണ്ട, 47 കിലോമീറ്റർ മൈലേജ്; എഡിവി 125 പ്രദര്‍ശിപ്പിച്ചു, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ എഡിവി ( അഡ്വഞ്ചര്‍) ലൈനപ്പ് വിപുലീകരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ എഡിവി ( അഡ്വഞ്ചര്‍) ലൈനപ്പ് വിപുലീകരിക്കുന്നു. പുതിയ വാഹനങ്ങളെ കുറിച്ച് വിവരം നല്‍കുന്ന EICMA 2026 പ്രദര്‍ശനത്തില്‍ ഹോണ്ട എഡിവി 125 അവതരിപ്പിച്ചു.

125 സിസി ക്ലാസ് ഒരു എന്‍ട്രി സെഗ്മെന്റ് ആണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ ഇത് ഒട്ടും പിന്നിലല്ല. എന്നാല്‍ എഡിവി 160 മോഡലിനേക്കാള്‍ വില കുറയാനാണ് സാധ്യത. 780 എംഎം സീറ്റ് ഉയരം, 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, ദീര്‍ഘയാത്രയ്ക്ക് അനുയോജ്യമായ സസ്‌പെന്‍ഷന്‍, ബ്ലോക്ക് പാറ്റേണ്‍ ടയറുകള്‍ എന്നിവയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇന്ധന ടാങ്ക് കപ്പാസിറ്റി എട്ട് ലിറ്ററാണ്. നാവിഗേഷനുള്ള ബ്ല്യൂടൂത്ത് കണക്ടിവിറ്റി, ഹാന്‍ഡ്‌സ് ഫ്രീ വോയ്‌സ് കമാന്‍ഡുകള്‍, കോളുകള്‍, സന്ദേശങ്ങള്‍, കാലാവസ്ഥ, മ്യൂസിക് അപ്‌ഡേറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഹോണ്ട റോഡ്‌സിങ്ക്, അഞ്ച് ഇഞ്ച് ക്ലസ്റ്റര്‍, സ്മാര്‍ട്ട് കീ, യുഎസ്ബി- സി- സോക്കറ്റ്, 29 ലിറ്റര്‍ സ്‌പേസ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

നാല് കളറുകളിലാണ് ഇത് വിപണിയില്‍ എത്തുക. ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിം, ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, 14 ഇഞ്ച് ഫ്രണ്ട്, 13 ഇഞ്ച് റിയര്‍ ടയറുകള്‍, പിന്നില്‍ ഡ്യുവല്‍ സ്പ്രിങ് ഷോക്കുകള്‍ എന്നിവയും സ്‌കൂട്ടറില്‍ കാണാം. ഫ്രണ്ട് വിന്‍ഡ്‌സ്‌ക്രീന്‍ ആണ് മറ്റൊരു പ്രത്യേകത. 125 സിസി, സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റാണ് ഇതിന് കരുത്തുപകരുന്നത്. 12.3 ബിഎച്ച്പി/ 11.7 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് എന്‍ജിന്‍. സ്‌കൂട്ടറിന് പരമാവധി 97 കിലോമീറ്റര്‍ വേഗവും 47 കിലോമീറ്റര്‍ മൈലേജുമാണ് ഹോണ്ട അവകാശപ്പെടുന്നത്.

Honda ADV125 Unveiled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനിശ്ചിതകാലത്തേക്ക് ഒരിടവും കൈയടക്കി വയ്ക്കാനാവില്ല; എല്ലാവര്‍ക്കും പ്രതിഷേധിക്കേണ്ടേ?; സുപ്രീം കോടതി

ബിഗ് ടിക്കറ്റില്‍ മൂന്ന് മലയാളികള്‍ക്ക് ഭാഗ്യം; നവംബറില്‍ കാത്തിരിക്കുന്നത് വന്‍സമ്മാനങ്ങള്‍

വിവാഹവേദിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

ബോക്‌സി ഡിസൈന്‍, സബ് 4 മീറ്റര്‍ എസ് യുവി; വരുന്നു സോനെറ്റിന്റെ ഫെയ്‌സ് ലിഫ്റ്റ്, ഫീച്ചറുകള്‍

'മമിതയെ നായികയാക്കി സിനിമ ചെയ്യണമെന്നുണ്ടായിരുന്നു; നായകനും നിർമാതാവും സമ്മതിച്ചില്ല'