honda activa image credit: honda
Automobile

ജിഎസ്ടി ഇളവ്; 18,887 രൂപ വരെ വില കുറച്ച് ഹോണ്ട, സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും എത്ര?, അറിയാം പട്ടിക

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട, മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെ വില കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട, മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെ വില കുറച്ചു. ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായി വിവിധ മോഡലുകളെ അടിസ്ഥാനമാക്കി 18,887 രൂപ വരെ വില കുറച്ചതായി കമ്പനി പ്രഖ്യാപിച്ചു.

പുതിയ ജിഎസ്ടി നിരക്ക് പ്രകാരം, 350 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 18 ശതമാനമാണ് നികുതി. നേരത്തെ ഇത് 28 ശതമാനമായിരുന്നു. ഹോണ്ടയുടെ 350 സിസിക്ക് മുകളിലുള്ള ഇറക്കുമതി ചെയ്ത പ്രീമിയം ബൈക്കുകള്‍ ഒഴികെ, മിക്കവാറും മുഴുവന്‍ പോര്‍ട്ട്‌ഫോളിയോയിലും വിലക്കുറവ് ഉണ്ടായിട്ടുണ്ട്. 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മുമ്പത്തെ 31 ശതമാനത്തില്‍ നിന്ന് 40 ശതമാനമായാണ് നികുതി ഉയരുക. വില കുറയുന്ന വേരിയന്റുകളില്‍ ഹോണ്ടയുടെ ജനപ്രിയ മോഡലുകളായ ആക്ടിവ, ഷൈന്‍ 125, യൂണികോണ്‍, സിബി 350 എന്നിവയും ഉള്‍പ്പെടുന്നു.

Honda Unicorn

മോഡല്‍ തിരിച്ചുള്ള ജിഎസ്ടി ആനുകൂല്യം താഴെ (ഡല്‍ഹി എക്‌സ്-ഷോറൂം വില):

ഹോണ്ട ആക്ടിവ 110- 7,874 രൂപ വരെ

ഹോണ്ട ഡിയോ 110- 7,157 രൂപ വരെ

ഹോണ്ട ആക്ടിവ 125- 8,259 രൂപ വരെ

ഹോണ്ട ഡിയോ 125- 8,042 രൂപ വരെ

ഹോണ്ട ഷൈന്‍ 100-5,672 രൂപ വരെ

ഹോണ്ട ഷൈന്‍ 100 DX- 6,256 രൂപ വരെ

ഹോണ്ട ലിവോ 110-7,165 രൂപ വരെ

ഹോണ്ട ഷൈന്‍ 125-7,443 രൂപ വരെ

ഹോണ്ട എസ്പി125-8,447 രൂപ വരെ

ഹോണ്ട സിബി125 ഹോര്‍നെറ്റ്- 9,229 രൂപ വരെ

ഹോണ്ട യൂണികോണ്‍-9,948 രൂപ വരെ

ഹോണ്ട എസ്പി160-10,635 രൂപ വരെ

ഹോണ്ട ഹോര്‍ണറ്റ് 2.0- 13,026 രൂപ വരെ

ഹോണ്ട എന്‍എക്‌സ്200-13,978 രൂപ വരെ

ഹോണ്ട സിബി350 H'ness-18,598 രൂപ വരെ

ഹോണ്ട സിബി350ആര്‍എസ്- 18,857 രൂപ വരെ

ഹോണ്ട സിബി350-18,887 രൂപ വരെ

Honda Bikes and Scooter Prices Reduced by Up to Rs.18,887

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT