honda elevate image credit: honda cars india
Automobile

2.12 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്; വിവിധ കാറുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹോണ്ട

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ, തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് മെയ് മാസത്തില്‍ 2.12 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ, തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് മെയ് മാസത്തില്‍ 2.12 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. മെയ് 31 വരെ കാലാവധിയുള്ള ഈ ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഓരോ മോഡലിനും വേരിയന്റിനും അനുസരിച്ച് ഓഫറുകളില്‍ വ്യത്യാസം ഉണ്ടാവും.

ഈ മാസം ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നത് ഹോണ്ട എലിവേറ്റിനാണ്. മൊത്തം 2.12 ലക്ഷം രൂപ വരെയുള്ള ഇളവുകളാണ് ഈ എസ്യുവിക്ക് ലഭിക്കുക. 11.60 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) ഇതിന്റെ വില ആരംഭിക്കുന്നത്. അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് 1.56 ലക്ഷം രൂപ വരെയുള്ള ആനുകൂല്യം ലഭ്യമാണ്. 12 ലക്ഷം രൂപ മുതലാണ് ഈ സെഡാന്റെ എക്‌സ്-ഷോറൂം വില. സിറ്റിയുടെ ഹൈബ്രിഡ് പതിപ്പായ സിറ്റി ഇ:എച്ച്ഇവിക്ക് (City e:HEV) 1.97 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

പുതിയ തലമുറ അമേസിന് (Amaze) 67,000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. നിലവില്‍ വില്‍പ്പനയിലുള്ള രണ്ടാം തലമുറ അമേസിന് 58,000 രൂപ വരെയും ആനുകൂല്യം ലഭിക്കുന്നുണ്ട്. രണ്ടാം തലമുറ അമേസിന്റെ വില 6.98 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. തെരഞ്ഞെടുത്ത കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കായി എല്ലാ മോഡലുകളിലും ഹോണ്ട അധിക ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. മെയ് 31 വരെ സാധുതയുള്ള ഈ ഓഫറുകള്‍ സ്ഥലത്തിനും സ്റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് മാറാന്‍ സാധ്യതയുണ്ട്. മെയ് 22-ന് ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റ് വിപണിയിലെത്തും.

Honda Cars Offer Discounts of Up to Rs. 2.12 Lakh in May

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിര്‍ണായക ചുവടുവെയ്പിലേക്ക്; വിഴിഞ്ഞം എക്‌സിം ഇന്ന് ഉദ്ഘാടനം ചെയ്യും, മിഷന്‍ സമുദ്ര പദ്ധതിക്കും തുടക്കമാകും

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ

Today's Rashi Phalam August 18|തൊഴിൽ രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും

യുവതിയുടെ കിടപ്പറ രംഗം ചിത്രീകരിച്ചു; അശ്ലീല സൈറ്റിന് വിറ്റു; ഭര്‍ത്താവിന്റെ ക്രൂരത

വയോധികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; പൊലീസ് മൊഴിയെടുത്ത കൊച്ചുമകനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി