Honda CB500 Bookings Open source: honda
Automobile

കരുത്തുറ്റ 500 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍, ട്യൂബ് ലെസ് വയര്‍- സ്‌പോക്ക് വീല്‍; ഹോണ്ട സിബി 500 ബുക്കിങ് ആരംഭിച്ചു

അടുത്തിടെ ഹോണ്ട പുറത്തിറക്കിയ സിബി500 റെട്രോ റോഡ്‌സ്റ്ററിന്റെ ബുക്കിങ് ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: അടുത്തിടെ ഹോണ്ട പുറത്തിറക്കിയ സിബി500 റെട്രോ റോഡ്‌സ്റ്ററിന്റെ ബുക്കിങ് ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഹോണ്ട ബിഗ്‌വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴി ഈ ബൈക്ക് ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഈ ബൈക്ക് ഉടന്‍ തന്നെ വില്‍പ്പനയ്ക്ക് എത്തും.

ഹോണ്ട സിബി350 നിരയ്ക്ക് മുകളിലാണ് ഈ ബൈക്കിന്റെ സ്ഥാനം. 27.76 ബിഎച്ച്പി കരുത്തും 43.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 501 സിസി, എയര്‍/ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ഇതില്‍ അസിസ്റ്റ്/ സ്ലിപ്പര്‍ ക്ലച്ചും നല്‍കിയിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പിന്‍വലിച്ചതിന് ശേഷം ഈ സെഗ്മെന്റില്‍ വലിയ ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ബൈക്കുകളൊന്നുമില്ല. ഹോണ്ട സിബി500 ഈ കുറവ് നികത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി. സ്‌പെസിഫിക്കേഷനുകള്‍ സൂചിപ്പിക്കുന്നത് നല്ല ടോര്‍ക്കുള്ള ഒരു ബൈക്കായിരിക്കും ഇതെന്നാണ്. മികച്ച ബില്‍ഡ് ക്വാളിറ്റി, ട്യൂബ് ലെസ് വയര്‍- സ്‌പോക്ക് വീലുകള്‍ അടക്കം നിരവധി ഫീച്ചറുകളുമാണ് ബൈക്ക് വില്‍പ്പനയ്ക്ക് എത്തുക.

Honda CB500 Bookings Open in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല