honda city file
Automobile

സ്റ്റൈലില്‍ മാറ്റം, പുതിയ ഹോണ്ട സിറ്റി മെയ് 22ന് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ പ്രീമിയം സെഡാനായ സിറ്റിയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ പ്രീമിയം സെഡാനായ സിറ്റിയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മെയ് 22ന് ഈ പുത്തന്‍ സെഡാന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അഞ്ചാം തലമുറ സിറ്റി പുറത്തിറങ്ങിയതിനുശേഷം മോഡലിന് ലഭിക്കുന്ന ആദ്യത്തെ പ്രധാന അപ്ഡേറ്റാണിത്. ഈ മാറ്റത്തിലൂടെ ഫോക്സ്വാഗണ്‍ വിര്‍ട്ടസ്, സ്‌കോഡ സ്ലാവിയ, ഹ്യുണ്ടായ് വെര്‍ണ തുടങ്ങിയ എതിരാളികള്‍ക്കെതിരെ ശക്തമായ മത്സരം കാഴ്‌ചെവെയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

2026 മോഡല്‍ സിറ്റി നിലവിലുള്ള ആര്‍ക്കിടെക്ചര്‍ തന്നെ നിലനിര്‍ത്താനാണ് സാധ്യത. എന്നാല്‍ ഹോണ്ടയുടെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലിക്ക്് അനുസൃതമായി സ്റ്റൈലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയേക്കാം. വലിയ മാറ്റങ്ങള്‍ക്ക് പകരം പരിഷ്‌കരിച്ച ബമ്പറുകള്‍, പുതുക്കിയ ഹെഡ്ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. കാറിന്റെ സിലൗറ്റ് (രൂപഘടന) മാറ്റമില്ലാതെ തുടരുമെങ്കിലും പുതിയ സെറ്റ് അലോയ് വീലുകള്‍ ഇതിലുണ്ടാകും.

സിറ്റി ഫെയ്സ്ലിഫ്റ്റില്‍ കാബിന് (അകത്തളം) മുന്‍ഗണന നല്‍കാനാണ് ഹോണ്ട പദ്ധതിയിടുന്നത്. ഫീച്ചറുകളിലും സൗകര്യങ്ങളിലും പ്രധാന എതിരാളികള്‍ക്ക് ഒപ്പമെത്തുന്ന തരത്തിലുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അപ്ഡേറ്റ് ചെയ്ത സോഫ്റ്റ്വെയറോട് കൂടിയ വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് യൂണിറ്റ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി കാമറ, മെച്ചപ്പെട്ട എഡിഎഎസ് (ADAS) ഫംഗ്ഷനുകള്‍ എന്നിവ പുതിയ മോഡലില്‍ ഉള്‍പ്പെട്ടേക്കാം. പുതിയ അപ്‌ഹോള്‍സ്റ്ററി കൂടി വരുന്നതോടെ ഉള്‍വശം കൂടുതല്‍ മനോഹരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യാന്ത്രികമായി നോക്കുകയാണെങ്കില്‍, നിലവിലുള്ള 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഹൈബ്രിഡ് പവര്‍ട്രെയിനും തന്നെ ഫെയ്സ്ലിഫ്റ്റിലും തുടരാനാണ് സാധ്യത. ഇവ യഥാക്രമം 121 hp, 126 hp കരുത്ത് പുറപ്പെടുവിക്കും. വേരിയന്റുകള്‍ക്കനുസരിച്ച് മാനുവല്‍, സിവിടി (CVT) ഓപ്ഷനുകളില്‍ ഇവ ലഭ്യമാകും. വിപണിയിലെ മത്സരം കണക്കിലെടുത്ത് ആകര്‍ഷകമായ വിലയിലായിരിക്കും ഹോണ്ട ഈ പുത്തന്‍ സിറ്റിയെ അവതരിപ്പിക്കുക.

Honda City Facelift To Launch In India On May 22

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

SCROLL FOR NEXT