Honda QC3 Launched source: Honda
Automobile

145 കിലോമീറ്റര്‍ റേഞ്ച്, 40 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജിങ്, 1.35 ലക്ഷം രൂപ വില; ഹോണ്ട ക്യൂസി3 വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ക്യൂസി3 വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ക്യൂസി3 വിപണിയില്‍ അവതരിപ്പിച്ചു. 1.35 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 5000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട റെഡ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുക.

3.0kwh ബാറ്ററിയാണ് ഇതിന്റെ കരുത്ത്. 145 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. 80 ശതമാനം ചാര്‍ജ് ആകാന്‍ 40 മിനിറ്റ് മതിയെന്നാണ് കമ്പനി പറയുന്നത്. മുഴുവന്‍ ചാര്‍ജ് ആകാന്‍ ഏകദേശം നാലുമണിക്കൂര്‍ വേണ്ടി വരും. ക്യൂസി1നെ അപേക്ഷിച്ച് വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ബാറ്ററി.

സീറ്റിന് അടിയില്‍ 32 ലിറ്റര്‍ സ്റ്റോറേജ് കപാസിറ്റി ആണ് ഉള്ളത്.ഹോണ്ട റോഡ്‌സിങ്ക് കണക്ടിവിറ്റിയോടുകൂടിയ അഞ്ച് ഇഞ്ച് ടിഎഫ്ടി യൂണിറ്റ്, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, സ്മാര്‍ട്ട് കീ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. മാറ്റ് ഫോട്ടോണ്‍ േ്രഗ മെറ്റാലിക്, പേള്‍ പ്രീഷ്യസ് വൈറ്റ്, പേള്‍ ഷാലോ ബ്ല്യൂ, പേള്‍ സൈറണ്‍ ബ്ലൂ എന്നി നാലു കളറുകളില്‍ ഇത് ലഭ്യമാകും.

Honda QC3 Launched at Rs. 1.35 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവരെയൊക്കെ വലിച്ചിഴയ്ക്കുന്നത് എന്തിന്?, സ്പോണ്‍സര്‍ ആരെന്നു വെളിപ്പെടുത്തില്ല'; വിമാനയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി

ഈ സമയത്താണോ ബോര്‍ഡിനെ മാറ്റുന്നത്?, ശബരിമലയിലെ കുറവുകള്‍ ശ്രദ്ധയില്‍പ്പെടുത്തി; തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി

ഫോണ്‍പേ യുഎഇയിലേക്കും; സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം

'എന്റെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന്...'; മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് വെള്ളി; ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം