Honda Shine 125 Limited Edition Launched image credit: honda
Automobile

പുതിയ കളര്‍ സ്‌കീം, ഹോണ്ട ഷൈന്‍ 125 ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍; വില 86,211 രൂപ

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, ഷൈന്‍ 125 ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, ഷൈന്‍ 125 ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി. 86,211 രൂപയാണ് എക്‌സ് ഷോറൂം വില (ഡല്‍ഹി). ഷൈന്‍ 125 ഡിസ്‌ക് വേരിയന്റിനേക്കാള്‍ 1,000 രൂപ കൂടുതലാണ് ഈ മോഡലിന്.

ടാങ്കില്‍ ബ്രൗണ്‍ ​ഗ്രാഫിക്സിനൊപ്പം മൊത്തത്തില്‍ കടും നീല ഫിനിഷ് ഉള്ള പേള്‍ സൈറണ്‍ ബ്ലൂ എന്ന പ്രത്യേക കളര്‍ സ്‌കീമും ഈ പുതിയ വേരിയന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. പൈറൈറ്റ് ബ്രൗണ്‍ നിറമുള്ള അലോയ് വീലാണ് മറ്റൊരു പ്രത്യേകത. ഇത് ബൈക്കിന് കൂടുതല്‍ പ്രീമിയം ടച്ച് നല്‍കുന്നതായി കമ്പനി അവകാശപ്പെടുന്നു.

പ്രത്യേക ഗ്രാഫിക്‌സും പെയിന്റ് ചെയ്ത റിമ്മുകളുമാണ് മറ്റു പ്രത്യേകതകള്‍. പുതിയ നിറങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഷൈന്‍ 125 ലിമിറ്റഡ് എഡിഷന്‍ മെക്കാനിക്കലായി ഷൈന്‍ 125 ഡിസ്‌കിന് സമാനമാണ്.

10.6bhp ഉം 11Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന അതേ 123.94cc, എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. മുന്‍വശത്ത് 240mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും അധിക സുരക്ഷയ്ക്കായി സംയോജിത ബ്രേക്കിംഗ് സിസ്റ്റവും ഇത് വാഗ്ദാനം ചെയ്യുന്നു.

Honda Shine 125 Limited Edition Launched At Rs. 86,211

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, വിമതരേയും അപരന്‍മാരേയും അനുനയിപ്പിക്കാന്‍ പാര്‍ട്ടികള്‍

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞാല്‍ ജീവപര്യന്തം; നടപടി കടുപ്പിച്ച് റെയില്‍വേ

'200 കോടിയുടെ ആഡംബര ബംഗ്ലാവ് മറച്ചുവെച്ചു'; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്

ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും

വെന്തുരുകി കേരളം; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

SCROLL FOR NEXT