സ്വര്‍ണത്തിലേക്ക് ഒരു 'പഞ്ച്'! ബോക്‌സിങില്‍ ചരിത്രമെഴുതി ഇന്ത്യയുടെ 'അംബേകര്‍'

യൂത്ത് ഒളിംപിക്‌സ് ബോക്‌സിങില്‍ ചരിത്ര നേട്ടത്തോടെ സ്വര്‍ണം
Ambekar Meetei
Ambekar Meeteix
Updated on: 
1 min read

ദാകര്‍: യൂത്ത് ഒളിംപിക്‌സ് ബോക്‌സിങില്‍ സ്വര്‍ണം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന അനുപമ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ലൈറന്‍ലക്പം അംബേകര്‍ മെയ്‌തെയ്. പുരുഷന്‍മാരുടെ 50 കിലോ വിഭാഗത്തില്‍ താരം അയര്‍ലന്‍ഡിന്റെ ക്രിസ്റ്റിയന്‍ ജുബാനിയെ പരാജയപ്പെടുത്തിയാണ് ചരിത്ര സ്വര്‍ണം നേടിയത്.

ആവേശകരമായ ഫൈനലില്‍ താരം 3-2നാണ് വിജയവും സ്വര്‍ണവും ഉറപ്പിച്ചത്. ഫൈനലില്‍ അഞ്ച് ജഡ്ജിമാരില്‍ 3 പേര്‍ അംബേകറിനും 2 ജഡ്ജിമാര്‍ ജുബാനിയ്ക്കുമാണ് പോയിന്റ് നല്‍കിയത്. ഇതോടെയാണ് ഇന്ത്യന്‍ താരം സ്വര്‍ണത്തില്‍ മുത്തമിട്ടത്.

സെമിയിലും അംബേകര്‍ മിന്നും ഫോമിലായിരുന്നു. കൊളംബിയയുടെ ഇസോണ്‍ ജെഫ്രി ഗാലിയ അരെവാലോയെ 5-0 എന്ന സ്‌കോറിനു ഏകപക്ഷീയമായ സ്‌കോറിനു തകര്‍ത്താണ് അംബേകര്‍ ഫൈനല്‍ ഉറപ്പിച്ചത്.

Ambekar Meetei
കോഹ്‌ലി, സ്മിത്ത്, റൂട്ട്... ചരിത്ര നേട്ടത്തില്‍ കുശാല്‍ മെന്‍ഡിസും!

ഫൈനലിലെത്തിയതോടെ തന്നെ താരം ഒരു ഇന്ത്യന്‍ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. യൂത്ത് ഒളിംപിക്‌സ് ബോക്‌സിങിന്റെ ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി അംബേകര്‍ മാറിയിരുന്നു. 2010ല്‍ സിങ്കപ്പുരില്‍ നടന്ന ശിവ ഥാപയാണ് ചരിത്രമെഴുതി ഫൈനലിലേക്ക് മുന്നേറിയ ആദ്യ ഇന്ത്യന്‍ താരം.

എന്നാല്‍ അംബേകര്‍ ആ റെക്കോര്‍ഡും കടന്ന് സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ താരമെന്ന അവിസ്മരണീയ നേട്ടത്തിലാണ് തന്റെ കുതിപ്പ് അവസാനിപ്പിച്ചത്. മാത്രമല്ല 16 കൊല്ലത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ താരം യൂത്ത് ഒളിംപിക്‌സ് ബോക്‌സിങിന്റെ ഫൈനലിലേക്ക് മുന്നേറുന്നത്. മണിപ്പുര്‍ സ്വദേശിയായ താരം പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിലാണ് (എന്‍ഐഎസ്) പരിശീലനം നടത്തുന്നത്.

Ambekar Meetei
വയസ് 44, 'തോല്‍ക്കാന്‍' മനസില്ല!!! ആന്‍ഡേഴ്‌സന്‍... 'സറെ' ടീമിനായി പന്തെറിയും!

മൈക്കല്‍ കാരിക്കും രക്ഷിച്ചില്ല, പുറത്താക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്!
Ambekar Meetei
വയസ് 44, 'തോല്‍ക്കാന്‍' മനസില്ല!!! ആന്‍ഡേഴ്‌സന്‍... 'സറെ' ടീമിനായി പന്തെറിയും!
Summary

India's Lairenlakpam Ambekar Meetei scripted history at the Dakar 2026 Youth Olympic Games, striking gold in the men's 50kg boxing event after edging past Ireland's Kristian Jubani in a closely fought final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER