കോഹ്‌ലി, സ്മിത്ത്, റൂട്ട്... ചരിത്ര നേട്ടത്തില്‍ കുശാല്‍ മെന്‍ഡിസും!

ശ്രീലങ്കന്‍ ക്യാപ്റ്റനായി അരങ്ങേറിയ പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറി
Kusal Mendis
Kusal Mendisx
Updated on: 
2 min read

റാവല്‍പിണ്ടി: ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റം സെഞ്ച്വറിയടിച്ച് ആഘോഷിച്ച് ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസ്. ഇതോടെ താരം ഒരു ചരിത്ര നേട്ടവും സ്വന്തമാക്കി. പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ താരം 202 പന്തില്‍ 10 ഫോറും 4 സിക്‌സും സഹിതം119 റണ്‍സെടുത്താണ് നേട്ടത്തിലെത്തിയത്.

ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറിയ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടുന്ന ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ കുശാല്‍ മെന്‍ഡിസ് തന്റെ പേര് എഴുതി ചേര്‍ത്തു. ഇതിഹാസ താരങ്ങളായ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ബാറ്ററുമായ വിരാട് കോഹ്‌ലി, മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് എന്നിവരടക്കമുള്ളവര്‍ പട്ടികയിലുണ്ട്.

കഴിഞ്ഞ മാസമാണ് കുശാല്‍ മെന്‍ഡിസ് ശ്രീലങ്കയുടെ ടെസ്റ്റ് ക്യാപ്റ്റനായി അവരോധിക്കപ്പെട്ടത്. ധനഞ്ജയ ഡിസില്‍വയ്ക്ക് പകരമാണ് താരം ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത്. ടെസ്റ്റ് ക്യാപ്റ്റനായുള്ള ആദ്യ അങ്കം തന്നെ അവിസ്മരണീയമാക്കാനും താരത്തിനായി.

മാത്രമല്ല മറ്റൊരു നേട്ടത്തിലും കുശാല്‍ മെന്‍ഡിസ് എത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരം 13,000 റണ്‍സിലും എത്തി. ഈ നേട്ടത്തിലെത്തുന്ന എട്ടാമത്തെ ശ്രീലങ്കന്‍ ബാറ്ററാണ് കുശാല്‍ മെന്‍ഡിസ്. ഇതിഹാസ താരം കുമാര്‍ സംഗക്കാരയാണ് പട്ടികയില്‍ ഒന്നാമന്‍. 27,757 റണ്‍സാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയത്. തൊട്ടുപിന്നില്‍ ഇതിഹാസ ബാറ്റര്‍ മഹേല ജയവര്‍ധനെയുമുണ്ട്. താരത്തിന്റെ ആകെ റണ്‍സ് സമ്പാദ്യം 25,688 റണ്‍സ്. സനത് ജയസൂര്യയാണ് ഈ പട്ടികയിലെ മൂന്നാമന്‍. 20,966 റണ്‍സാണ് ജയസൂര്യ നേടിയത്.

Kusal Mendis
വയസ് 44, 'തോല്‍ക്കാന്‍' മനസില്ല!!! ആന്‍ഡേഴ്‌സന്‍... 'സറെ' ടീമിനായി പന്തെറിയും!

ടീം 155 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി നില്‍ക്കുമ്പോഴാണ് കുശാല്‍ മെന്‍ഡിസ് ക്രീസിലെത്തുന്നത്. മുന്‍ നായകന്‍ ധനഞ്ജയ ഡിസില്‍വയുമൊത്ത് പിന്നീട് പോരാട്ടം പാക് ക്യാംപിലേക്ക് നയിക്കാന്‍ കുശാലിനായി. ധനഞ്ജയയും സെഞ്ച്വറി തൂക്കി. താരം 20 ഫോറുകള്‍ സഹിതം 246 പന്തില്‍ 167 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നു അഞ്ചാം വിക്കറ്റില്‍ 249 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടും സൃഷ്ടിച്ചു.

2014ല്‍ ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലെയ്ഡിലാണ് വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയത്. അന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി ഇറങ്ങിയ കോഹ്‌ലി 115 റണ്‍സ് അടിച്ചെടുത്തു. സ്റ്റീവ് സ്മിത്ത് ഇന്ത്യക്കെതിരെ ബ്രിസ്‌ബെയ്‌നിലാണ് നായകനായി അരങ്ങേറിയത്. 2014ല്‍ കോഹ്‌ലി സെഞ്ച്വറി തികച്ച് ഒരു മാസം തികയും മുന്‍പാണ് സ്മിത്ത് 133 റണ്‍സ് സ്വന്തമാക്കിയത്. 2017ല്‍ ലോര്‍ഡ്‌സിലാണ് റൂട്ട് ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ പോരില്‍ ശതകം തൊട്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ താരം 190 റണ്‍സ് വാരി.

ഇതിഹാസങ്ങളായ ഇന്ത്യയുടെ സുനില്‍ ഗാവസ്‌കര്‍, ഓസ്‌ട്രേലിയയുടെ ക്രെയ്ഗ് ചാപ്പല്‍, ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക്, കെവിന്‍ പീറ്റേഴ്‌സന്‍ എന്നിവരും ക്യാപ്റ്റനായി അരങ്ങേറി സെഞ്ച്വറി നേടിയിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും നേട്ടമുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ ഗില്‍ 147 റണ്‍സ് നേടിയാണ് നേട്ടത്തിലെത്തിയത്. വിയാന്‍ മള്‍ഡറും ഈ പട്ടികയിലുണ്ട്. താരം സിംബാബ്‌വെക്കെതിരെ പുറത്താകാതെ 367 റണ്‍സടിച്ച് ചരിത്രമെഴുതിയിരുന്നു.

Kusal Mendis
മൈക്കല്‍ കാരിക്കും രക്ഷിച്ചില്ല, പുറത്താക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്!
Kusal Mendis
ഇന്ത്യ- പാകിസ്ഥാന്‍ 'ബ്ലോക്ക്ബസ്റ്റര്‍ ഫൈനല്‍'! അഫ്ഗാനെ വീഴ്ത്തി ഇന്ത്യന്‍ കൗമാരപ്പട
Summary

Kusal Mendis joined an elite group featuring Joe Root, Virat Kohli and Steve Smith after becoming the latest batter to score a century on his debut as a Test captain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER