'ആന്റണി വണ്ടി എങ്ങനെയുണ്ട് ?', 'ഒന്ന് ഓടിച്ചു നോക്കുന്നോ'; പുത്തൻ ലെക്സസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ, വൈറലായി വിഡിയോ

നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് വാഹനം ഓടിക്കുന്നത്.
Mohanlal, Antony Perumbavoor
Mohanlal, Antony Perumbavoorവിഡിയോ സ്ക്രീൻ‌ഷോട്ട്
Edited By:
Updated on: 
1 min read

വാഹന കമ്പത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല നടൻ മോഹൻലാൽ. ഇപ്പോഴിതാ ജാപ്പനീല് ആഡംബര വാഹന നിർമാതാക്കളായ ലെക്സസിന്റെ മുൻ നിര മോഡലാണ് മോഹൻലാലിപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാൽ തന്റെ പുതിയ ലെക്സസ് എൽഎം 350എച്ച് എംപിവിയിൽ യാത്ര ചെയ്യുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്.

നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് വാഹനം ഓടിക്കുന്നത്. യാത്രയ്ക്കിടെ 'ആന്റണി വണ്ടി എങ്ങനെയുണ്ട് ?' എന്ന് മോഹൻലാൽ ചോദിക്കുന്നതും, 'സൂപ്പർ' എന്ന് ആന്റണി മറുപടി നൽകുന്നതും വിഡിയോയിൽ കാണാം. തുടർന്ന് വാഹനം ഒന്ന് ഓടിച്ചു നോക്കാൻ ആന്റണി മോഹൻലാലിനെ ക്ഷണിക്കുന്നുണ്ടെങ്കിലും, തനിക്ക് അല്പം ഉറക്കം വരുന്നുണ്ടെന്നും മറ്റൊരിക്കലാകാമെന്നുമാണ് മോഹൻലാലിന്റെ മറുപടി.

നിർമാതാവ് ബിനു ജോർജ് അലക്സാണ്ടർ ആണ് ഈ വിഡിയോ പങ്കുവച്ചത്. പുതിയ വണ്ടി, പഴയ ഓര്‍മകള്‍ എന്ന അടിക്കുറിപ്പോടെയാണ് ബിനു വിഡിയോ പങ്കുവച്ചിരിക്കുന്നത്. ലാലേട്ടൻ്റെ ഓഫ്സ്ക്രീൻ ഡ്രൈവിങ് കാണണമെന്നുണ്ട് എന്നാണ് നിരവധി ആരാധകർ വിഡിയോയ്ക്ക് കമന്റായി കുറിച്ചിരിക്കുന്നത്.

ഏട്ടൻ്റെ പാട്ട് ഏട്ടൻ്റെ വണ്ടിയിൽ കേൾക്കുമ്പോൾ ഒരു വല്ലാത്ത സന്തോഷം എന്നും ചിലർ കുറിച്ചിട്ടുണ്ട്. അതേസമയം, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. മീര ജാസ്മിൻ ആണ് ചിത്രത്തിലെ നായിക. ഡിസംബർ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Mohanlal, Antony Perumbavoor
'3650 ദിവസങ്ങള്‍', 10 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹ സാരി ഉടുത്ത് സരയു; വൈകാരിക കുറിപ്പുമായി താരം
Mohanlal, Antony Perumbavoor
'ദൈവം ഞങ്ങളുടെ കഥ എഴുതി, സ്‌നേഹം ഞങ്ങളെ ഒന്നിപ്പിച്ചു; പുതിയ തുടക്കത്തിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നു'; റിമിയുടെ വരന്‍ പറയുന്നു
Mohanlal, Antony Perumbavoor
'ഒരക്ഷരം പോലും വീട്ടിൽ മിണ്ടാൻ പറ്റില്ല, പുറത്തുപോയി മക്കളും ഞാനും അടിച്ചു പൊളിക്കും; വീടിനുള്ളിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ​ഗൗരി'
Summary

A video of Mohanlal's new car is going viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER