

നിരവധി സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയാണ് നടി സരയു മോഹനെ. സംവിധായകൻ സനൽ വി ദേവനാണ് സരയുവിന്റെ ഭർത്താവ്. തങ്ങളുടെ പത്താം വിവാഹ വാർഷികത്തിൽ മനോഹരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി. പത്താം വിവാഹ വാര്‍ഷികത്തിൽ വീണ്ടും വധുവായി അണിഞ്ഞൊരുങ്ങി, ആ മനോഹരമായ ദിവസം വീണ്ടും റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് സരയു.
പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹ സാരി ഉടുത്ത് നിന്നതില്‍ താനൊരുപാട് ആസ്വദിച്ചു എന്നും സരയു കുറിച്ചു. "3650 ദിവസങ്ങള്‍! 2026 നവംബര്‍ 12 ന് ഞാന്‍ ഒറ്റയ്ക്കാണ് അന്നത്തെ എല്ലാ കാര്യങ്ങളും മാനേജ് ചെയ്തിരുന്നത്. പക്ഷേ ഇന്ന് എന്റെ ഏറ്റവും മികച്ച ടീം എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു, എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കിനടത്തി.
10 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹ സാരി ഉടുത്ത് നിന്നതില്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചു".- വിഡിയോ പങ്കുവച്ച് സരയു കുറിച്ചു. "പണ്ടൊരു പെൺകുട്ടിയുണ്ടായിരുന്നു. പതിരാണ് പരിണയം എന്ന് പറഞ്ഞു പാട്ടിന് പോയവൾ!. മിഠായി പോലൊരു കുട്ടി വന്ന് പറഞ്ഞു, കട്ടായം ഞാൻ കൂട്ടുണ്ടാകുമെന്ന്!"- എന്നാണ് ചിത്രങ്ങൾക്കൊപ്പം സരയു ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റായ തന്റെ സുഹൃത്തിന്റെ ആഗ്രഹ പ്രകാരമാണ് പത്താം വിവാഹ വാര്‍ഷികത്തിന് വീണ്ടും വധുവായി അണിഞ്ഞൊരുങ്ങി ആ മനോഹരമായ ദിവസം വീണ്ടും റീക്രിയേറ്റ് ചെയ്യുന്നത് എന്ന് സരയു പറയുന്നു. അന്ന് എന്റെ വിവാഹം നടക്കുമ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നില്ല.
സുഹൃത്ത് ആയതിന് ശേഷം എന്റെ വിവാഹത്തിന് എന്നെ ഒരുക്കാന്‍ കഴിയാത്തതില്‍ സുഹൃത്തിന് വിഷമം ഉണ്ടായിരുന്നു, അത് പരിഹരിക്കാന്‍ വേണ്ടി കൂടിയാണ് ഈ ഗെറ്റപ്പ് എന്നാണ് സരയു പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates