ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യണ്ടായിയുടെ പുതിയ വാഹനമായ നെയ്റ ഇവി എംപിവി വിപണിയില്‍ അവതരിപ്പിച്ചു. കിയ കാരെന്‍സ് / ക്ലാവിസ് ഇവിയുടെ ഹ്യുണ്ടായ് പതിപ്പായ നെയ്‌റ ഇവി എംപിവി ഇന്തോനേഷ്യയിലാണ് ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയില്‍ അടുത്ത വര്‍ഷമായിരിക്കും വിപണിയില്‍ എത്തുക. ക്ലാവിസ് ഇവിയേക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും ഇതിന് ഉണ്ടാവുക. ഇവിയ്ക്ക് പുറമേ പെട്രോള്‍, ഡീസല്‍, ടര്‍ബോ പെട്രോള്‍, സിഎന്‍ജി പതിപ്പുകളും ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കരുതുന്നു.
കിയ കാരെന്‍സ്/ ക്ലാവിസ് ഇവിയിലെ സമാനമായ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളുമാണ് ഇതില്‍ ഉണ്ടാവുക. പ്രോട്ടോടൈപ്പിന്റെ അതേ ഡിസൈന്‍ തന്നെയാണ് ഇതിലുള്ളത്. വാഹനത്തിന്റെ അകത്തളം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കിയ കാരെന്‍സ് / ക്ലാവിസ് ഇവിയിലുള്ളതിന് സമാനമായിരിക്കുമെന്നാണ് കരുതുന്നത്. ഇന്തോനേഷ്യയിലെ നെയ്റ പ്രവിശ്യയുടെ പേരാണ് ഈ വാഹനത്തിന് നല്‍കിയിരിക്കുന്നത്.
360 ഡിഗ്രി കാമറ, ലെവല്‍ രണ്ട് അഡാസ് സംവിധാനം എന്നിവയാണ് വാഹനത്തിന്റെ മറ്റു പ്രത്യേകതകള്‍. മൂന്ന് വേരിയന്റുകളിലും രണ്ട് ബാറ്ററി ഓപ്ഷനുകളിലും ഇത് വിപണിയില്‍ എത്താനാണ് സാധ്യത. 51.4kwh, 42kwh ബാറ്ററി ഓപ്ഷനുകളാണ് ഉണ്ടാവുക. ഇതില്‍ 51.4kwh ബാറ്ററി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സഹായിക്കും.
490 കിലോമീറ്റര്‍ റേഞ്ചാണ് പ്രതീക്ഷിക്കുന്നത്. 42kwh ബാറ്ററിയില്‍ 404 കിലോമീറ്റര്‍ റേഞ്ച് ആണ് പ്രതീക്ഷിക്കുന്നത്. മുന്‍ചക്രങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന മോട്ടോര്‍ 171 ബിഎച്ച്പി കരുത്തും 255 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന എംപിവി വിപണിയില്‍ ഇതിന്റെ കടന്നുവരവ് മത്സരം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 4.5 മീറ്റര്‍ നീളവും 2.78 മീറ്റര്‍ വീല്‍ബേസുമുള്ള വാഹനത്തില്‍ പ്രൈം ട്രിം ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍, ലെവല്‍ 2 അഡാസ്, ലെതറൈറ്റ് അപ്‌ഹോള്‍സ്റ്ററി, 18 ഇഞ്ച് അലോയ് വീലുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റ് പാക്കേജുകള്‍, സിക്‌സ് സീറ്റ് ലേഔട്ട് എന്നിവയാണ് ഫീച്ചറുകള്‍.