Jeep Meridian Track Edition  source: jeep india
Automobile

140 എംഎം സ്ലൈഡിംഗ് സീറ്റ്, പ്രാംരംഭ വില 35.95 ലക്ഷം രൂപ; ജീപ്പ് മെറിഡിയന്‍ ട്രാക്ക് എഡിഷന്‍ വിപണിയില്‍-വിഡിയോ

മെറിഡിയന്‍ എസ്യുവിയുടെ പുതിയ പതിപ്പായ ട്രാക്ക് എഡിഷന്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെറിഡിയന്‍ എസ്യുവിയുടെ പുതിയ പതിപ്പായ ട്രാക്ക് എഡിഷന്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യ. എടി വേരിയന്റിന് 35.95 ലക്ഷം രൂപ മുതല്‍ 37.82 ലക്ഷം രൂപ വരെയാണ് വില (എക്‌സ്-ഷോറൂം). നിരവധി ആകര്‍ഷണീയമായ അപ്‌ഡേറ്റുകളോടെയാണ് പുതിയ മോഡല്‍ വരുന്നത്.

ഗ്രില്ലില്‍ പിയാനോ ബ്ലാക്ക് ആക്സന്റുകള്‍, എക്സ്റ്റീരിയര്‍ ബാഡ്ജുകള്‍, ബോഡി മോള്‍ഡിംഗുകള്‍ എന്നിവ മെറിഡിയന്‍ ട്രാക്ക് എഡിഷനില്‍ ഉണ്ട്. 18 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, ന്യൂട്രല്‍ ഗ്രേ ഹൈലൈറ്റുകളുള്ള ഡാര്‍ക്ക് എസ്പ്രെസോ ഗ്രില്‍, സിഗ്‌നേച്ചര്‍ ട്രാക്ക് എഡിഷന്‍ ഹുഡ് ഡെക്കല്‍ (ബോണറ്റ് മസ്‌കോട്ട്), ട്രാക്ക് എഡിഷന്‍ ചിഹ്നം എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

ട്രാക്ക് എഡിഷന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന് പുതിയ 140 എംഎം സ്ലൈഡിംഗ് രണ്ടാം നിര സീറ്റാണ്. ഇത് സുഖകരമായ യാത്ര പ്രദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. കാബിനില്‍ സ്യൂഡ് ഇന്‍സേര്‍ട്ടുകളുള്ള ഡ്യുവല്‍-ടോണ്‍ ടുപെലോ തീം ഉണ്ട്. കൂടാതെ, സ്റ്റിയറിംഗ് വീലിന് കോര്‍ട്ടിന ലെതര്‍ പൊതിഞ്ഞ ഫിനിഷും വിശദമായ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗും ലഭിക്കുന്നു. ട്രാക്ക് എഡിഷന്‍ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായാണ് വിപണിയില്‍ എത്തുന്നത്.

Jeep Meridian Track Edition Launched at Rs. 35.95 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മൂന്നിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്വാര്‍ട്ടറില്‍ ഫ്രാന്‍സ്- മൊറോക്കോ മത്സരം നിയന്ത്രിക്കുന്ന റഫറിമാരെല്ലാം അര്‍ജന്റീനക്കാര്‍; ഫിഫ നടപടി വിവാദത്തില്‍

ട്രംപിന്റെ ഭീഷണി, പിന്നാലെ ഇറാനില്‍ വ്യോമാക്രമണം നടത്തി യുഎസ്; സമാധാന കരാര്‍ പ്രതിസന്ധിയില്‍

അഞ്ചുപേര്‍ ഇനിയും കാണാമറയത്ത്; കള്ളാടിയില്‍ ഇന്നും തിരച്ചില്‍ തുടരും, പരിശോധന നാലു സോണുകളായി തിരിച്ച്

Today's Rashi Phalam July 09|പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവസരം