Kia Carnival MPV source: kia
Automobile

1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍; കാര്‍ണിവല്‍ ഹൈബ്രിഡ് പതിപ്പ് പ്രഖ്യാപിച്ച് കിയ, ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ കാര്‍ണിവല്‍ എംപിവിയുടെ ഹൈബ്രിഡ് പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ കാര്‍ണിവല്‍ എംപിവിയുടെ ഹൈബ്രിഡ് പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു. അടുത്തിടെ പുറത്തിറക്കിയ സൊറെന്റോയിലെ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ തന്നെയായിരിക്കും ഇതിലും ഉപയോഗിക്കുക.

കാര്‍ണിവല്‍ ഹൈബ്രിഡിന് കരുത്തുപകരുന്നത് 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. സൊറെന്റോയിലേതുപോലെ 178 ബിഎച്ച്പി കരുത്തും 265 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്നാല്‍ സൊറെന്റോയില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പം കൂടി ശക്തമായ ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതില്‍ ഉണ്ടാവുക. ഇതോടെ അധികമായി 72 ബിഎച്ച്പി കരുത്തും 304 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഇതിന് സാധിക്കും.

കാര്‍ണിവല്‍ ഹൈബ്രിഡില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് കിയ കാര്‍ണിവല്‍ ലഭിക്കുന്നത്.

Kia Carnival MPV to get a hybrid powertrain option

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

'ബുംറയുടെ കാര്യത്തിൽ ക്യാപ്റ്റനും കോച്ചും സെലക്ടര്‍മാരും പരാജയപ്പെട്ടു'

'ലാലേട്ടാ...ഏതാ ചേട്ടാ പാട്ട്! ഷൂട്ട് ചെയ്യുന്നതിന് മുൻപ് ഉറങ്ങിപ്പോയി, ആരും അത് കണ്ടുപിടിച്ചിട്ടില്ല'; 'കളിപ്പാട്ടം' ഓർമകളുമായി നടി

1,949 ഒഴിവുകൾ, പന്ത്രണ്ടാം ക്ലാസ് മതി ; ബാങ്ക് ഓഫ് ബറോഡയുടെ കീഴിൽ അവസരം!

'കുറേക്കാലമായി ഒന്നു കൂടണമെന്ന് വിചാരിച്ചിട്ട്', അടച്ചുപൂട്ടിയ വികാരങ്ങളെ പറഞ്ഞുതീർക്കാം .., എന്താണ് 'എംറ്റി ചെയർ ടെക്നിക്ക്'