കിയ സിറോസ്  IMAGE CREDIT: KIA
Automobile

കിയ സിറോസ് ഇവി ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ സിറോസിന്റെ ഇലക്ട്രിക് പതിപ്പ് ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ സിറോസിന്റെ ഇലക്ട്രിക് പതിപ്പ് ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കമ്പനിയുടെ ഇന്‍വെസ്റ്റര്‍ പ്രസന്റേഷനിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന കിയയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും ഇത്. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ കിയയുടെ ആകെ ഇലക്ട്രിക് മോഡലുകളുടെ എണ്ണം നാലായി ഉയരും.

പരീക്ഷണ ഓട്ടത്തിനിടെ പലതവണ ഈ വാഹനം നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗ്രില്ലിലും വീലുകളിലും വരുത്തുന്ന മാറ്റങ്ങള്‍ ഒഴിച്ചാല്‍, കാഴ്ചയില്‍ ഇത് സിറോസിന്റെ പെട്രോള്‍/ഡീസല്‍ പതിപ്പിന് സമാനമായിരിക്കും. അത്യാധുനിക ഫീച്ചറുകളും വിശാലമായ ഉള്‍ഭാഗവുമാണ് സിറോസിന്റെ പ്രത്യേകത. ഇലക്ട്രിക് പതിപ്പിലും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

42kWh ബാറ്ററി പാക്കും 133bhp കരുത്തും 255Nm ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇത് വാഗ്ദാനം ചെയ്യുക. സബ്-കോംപാക്ട് എസ്യുവി വിപണിയിലെ മത്സരം കടുപ്പിച്ചാണ് പുതിയ മോഡലുമായി കിയ വരുന്നത്.

Kia Syros EV India Debut in July

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; അപ്രത്യക്ഷനായ ഭർത്താവിലേക്ക് സംശയമുന; കേരളം വിട്ടതായി സൂചന

ശബരിമലയിൽ ജോലി നേടാം; ITI മുതൽ യോഗ്യത, വിശദമായി അറിയാം !

'അന്ന് ഇന്ത്യക്കെതിരെ ജയിച്ചു, അതിനു ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ​ഗതി പിടിച്ചിട്ടില്ല!'

രാജിവാർത്തകൾ തള്ളി ടിഡിബി പ്രസിഡന്റ് കെ. ജയകുമാർ; '2027 നവംബർ വരെ കാലാവധിയുണ്ട്, പൂർത്തിയാക്കി മാത്രമേ മടങ്ങൂ'

മുന്‍ ഇടുക്കി എംഎല്‍എ ജോസ് കുറ്റിയാനി അന്തരിച്ചു