2025 Mahindra Bolero Neo Spied ahead of Launch source:X
Automobile

ബൊലേറോ, ബൊലേറോ നിയോ ഫെയ്‌സ് ലിഫ്റ്റുകള്‍ നാളെ വിപണിയില്‍; വിശദാംശങ്ങള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ ബൊലേറോ, ബൊലേറോ നിയോ എന്നി മോഡലുകളുടെ ഫെയ്‌സ് ലിഫ്റ്റുകള്‍ നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ ബൊലേറോ, ബൊലേറോ നിയോ എന്നി മോഡലുകളുടെ ഫെയ്‌സ് ലിഫ്റ്റുകള്‍ നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും. 2021-ല്‍ പുറത്തിറങ്ങിയതിന് ശേഷമുള്ള നിയോയുടെ ആദ്യ ഫെയ്സ്ലിഫ്റ്റാണിത്. അതേസമയം ബൊലേറോയെ സംബന്ധിച്ചിടത്തോളം എസ്യുവിയുടെ ഈ തലമുറയിലെ അവസാനത്തേതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രധാന അപ്ഡേറ്റായിരിക്കുമിത്.

പുതിയ ചിത്രങ്ങള്‍ പുതുക്കിയ ഇന്റീരിയര്‍, രണ്ട് എസ്യുവികള്‍ക്കും പുതിയ അലോയ് വീലുകള്‍ എന്നിവ വെളിപ്പെടുത്തുന്നു. ചില ഫീച്ചര്‍ അപ്ഡേറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. മൂന്ന് സിലിണ്ടര്‍ ഡീസല്‍ മോട്ടോറോട് കൂടിയ 1.5 ലിറ്റര്‍ എന്‍ജിന്‍ ആയിരിക്കും രണ്ട് കാറുകളിലും ഉപയോഗിക്കുക.

ബൊലേറോ ഫെയ്‌സ് ലിഫ്റ്റ് 75 ബിഎച്ച്പിയും 210 എന്‍എമ്മും പവര്‍ പുറപ്പെടുവിക്കും. ബൊലേറോ നിയോ 100 ബിഎച്ച്പിയും 240 എന്‍എമ്മുമാണ് പുറപ്പെടുവിക്കുന്നത്. രണ്ട് എന്‍ജിനുകളും ഫൈവ് സ്പീഡ് സിസ്റ്റത്തില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് വാഹനങ്ങളും പ്രത്യേക കാലയളവിനു ശേഷമാണ് ഫെയ്സ്ലിഫ്റ്റുകള്‍ അവതരിപ്പിക്കുന്നത്.

Mahindra Bolero and Neo Facelift to be Launched in India Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പിണറായി വിജയന് പുത്തൻ കാർ; 1.10 കോടി അനുവദിച്ച് ധനവകുപ്പ്

'പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി മടങ്ങി വരും'

കനത്ത മഴ; ചെന്നൈയിലും തിരുവള്ളൂരും പ്രളയ മുന്നറിയിപ്പ്

രാഹുൽ കേക്ക് മുറിച്ചു, ആഘോഷിക്കാൻ ഇല്ലെന്ന് കോഹ്‍ലി; ​തീരാതെ ​ഗംഭീർ, രോഹിത് ചർച്ച! (വിഡിയോ)

ശ്രദ്ധിക്കണേ, സീബ്രാ ലൈനില്‍ ചീറി പായരുത്; ഡ്രൈവര്‍മാരോട് കേരള പൊലീസ്

SCROLL FOR NEXT