Mahindra Thar 3-door facelift 2026  Source: X
Automobile

മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാറിന്റെ പുതിയ മോഡല്‍ ലോഞ്ച് ചൊവ്വാഴ്ച

പ്രമുഖ വാഹന നിര്‍മമാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍ ചൊവ്വാഴ്ച പുറത്തിറക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മമാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍ ചൊവ്വാഴ്ച പുറത്തിറക്കും. അഞ്ച് ഡോര്‍ ഥാര്‍ റോക്‌സിന് സമാനമായ മാറ്റങ്ങളോടെയാണ് പുതിയ മോഡല്‍ വരുന്നത്.

ഡബിള്‍ സ്റ്റാക്ക്ഡ് ഫ്രണ്ട് ഗ്രില്‍, സി ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകള്‍, മാറ്റം വരുത്തിയ ഫ്രണ്ട് റിയര്‍ ബമ്പറുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. പഴയ ഏഴ് ഇഞ്ച് യൂണിറ്റിന് പകരം വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുതുക്കിയ സ്റ്റിയറിങ് വീല്‍ എന്നിവയാണ് പുറത്തിറങ്ങുന്ന പുതിയ മോഡലിലെ മറ്റു പ്രത്യേകതകള്‍.

1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 2.0 ലിറ്റര്‍ എംസ്റ്റാലിയോണ്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ mhawk ടര്‍ബോ ഡീസല്‍ എന്നിവയുള്‍പ്പെടെ നിലവിലുള്ള എന്‍ജിന്‍ ഓപ്ഷനുകള്‍ തന്നെയാണ് പുതിയ മോഡലിലും ഉണ്ടാവുക. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായി ഇതില്‍ ഉണ്ടാവുക. റിയര്‍ വീല്‍ ഡ്രൈവ്, 4x4 ഡ്രൈവ് ട്രെയിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും.

Mahindra Thar 3-door Facelift

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്തമഴയില്‍ വിറങ്ങലിച്ച് കേരളം, നിലമ്പൂരില്‍ മലവെള്ളപ്പാച്ചില്‍, പൂഞ്ഞാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ആറുമരണം

സെമിത്തേരികളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം; മൂന്ന് പേർ പിടിയിൽ

മാസം 68,333 രൂപ പെന്‍ഷന്‍, പിപിഎഫില്‍ ഇങ്ങനെ നിക്ഷേപിക്കൂ!; സ്മാര്‍ട്ട് വഴി

25 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം; മുൻ റാന്നി എംഎൽഎ പ്രമോദ് നാരായണനെതിരെ കേസ്

ഇനി പത്തുദിവസം മാത്രം, എട്ടു ശതമാനം വരെ പലിശ; ലക്ഷങ്ങള്‍ സമ്പാദിക്കാം; ട്രഷറിയുടെ നിക്ഷേപ സമാഹരണ പദ്ധതി