Maruti Suzuki Brezza ഫയൽ
Automobile

വരുന്നു കുറഞ്ഞ വിലയ്ക്ക് ബ്രെസ്സ, എന്‍ജിനില്‍ മാറ്റം; ബുക്കിങ് ആരംഭിച്ചു, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയുടെ പുതിയ ബ്രെസ്സയുടെ ബുക്കിങ് ആരംഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയുടെ പുതിയ ബ്രെസ്സയുടെ ബുക്കിങ് ആരംഭിച്ചു. 23ന് പുതിയ ബ്രെസ്സയുടെ വില അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.പുറത്തും അകത്തളത്തിലും നിരവധി പുതിയ മാറ്റങ്ങളുമായാണ് ബ്രെസ്സ വിപണിയില്‍ എത്താന്‍ പോകുന്നത്. 11,000 രൂപ നല്‍കി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

അപ്ഡേറ്റ് ചെയ്ത പുതിയ മോഡലില്‍ ബ്രെസ്സയുടെ മൊത്തത്തിലുള്ള രൂപകല്‍പ്പനയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷേ അലോയ് വീലുകള്‍ക്ക് പുതിയ രൂപകല്‍പ്പന ഉണ്ടാവുമെന്നാണ് കരുതുന്നത്. നിലവില്‍ അലോയ് വീലുകള്‍ ഡയമണ്ട് കട്ട് ഡിസൈനിലാണ്. പുതിയ പതിപ്പ് പെറ്റലിന് സമാനമായ ഡിസൈനിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

1.5 ലിറ്റര്‍ എന്‍ജിനാണ് പഴയ പതിപ്പുകളില്‍ ഉണ്ടായിരുന്നത്. നാലു മീറ്ററില്‍ താഴെയുള്ള വാഹനമായിട്ട് കൂടി കൂടിയ എന്‍ജിന്‍ ആണ് എന്ന കാരണത്താല്‍ വലിയ വില കൊടുത്ത് വാഹനം വാങ്ങാന്‍ ഇത് ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നുണ്ട്. നികുതി കൂടുതലാണ് എന്നതാണ് വില ഉയരാന്‍ കാരണം. എന്നാല്‍ പുതിയ പതിപ്പില്‍ 100 ബിഎച്ച്പിയും 147 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ ആയിരിക്കും ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ എന്‍ജിന്‍ അഞ്ച് സ്പീഡ് MT അല്ലെങ്കില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ക്കൊപ്പം ആറ് സ്പീഡ് AT എന്നിവയില്‍ ലഭ്യമായേക്കാം. ഈ കാര്‍ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടൊയോട്ട ടൈസര്‍, മാരുതി ഫ്രോങ്ക്‌സ് തുടങ്ങിയ മോഡലുകളുമായി മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം മാരുതി വിക്ടോറിസിനൊപ്പം അരങ്ങേറ്റം കുറിച്ച അണ്ടര്‍ബോഡി സിഎന്‍ജി ടാങ്ക് ഓപ്ഷനും ഇത് വാഗ്ദാനം ചെയ്‌തേക്കാം.

Maruti Suzuki Brezza Facelift Bookings Open

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

കാസർകോട് കരന്തക്കാട് ജംഗ്ഷൻ അപകടക്കെണിയാകുന്നു; കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞു, എയർബാഗ് തുണച്ചതിനാൽ വൻ ദുരന്തമൊഴിവായി

'ഇയാൾക്ക് ശരിക്കും വട്ടാണോ ?' 'അന്യഗ്രഹജീവികൾ പിന്തുടരുന്നു', വെളിപ്പെടുത്തലിന് പിന്നാലെ നടന് സൈബർ ആക്രമണം - വിഡിയോ

മദ്യപാനം നിര്‍ത്തിയത് വെള്ളം സിനിമ കണ്ട ശേഷം; കാശുമില്ല നടനുമല്ലെന്ന അവസ്ഥയിലെടുത്ത തീരുമാനം: അജു വര്‍ഗീസ്

ബട്ടറോ നെയ്യോ? ഏതാണ് പാചകത്തിന് നല്ലത്