Maruti Suzuki Escudo India Launch ഫയൽ
Automobile

മാരുതിയുടെ പുതിയ മിഡ് സൈസ് എസ് യുവി സെപ്റ്റംബറില്‍?, 'എസ്‌കുഡോ'; അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ എസ്യുവി പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ എസ്യുവി പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. കമ്പനി അടുത്തിടെ 'എസ്‌കുഡോ' എന്ന പേരില്‍ മിഡ് സൈസ് എസ് യുവി അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. സെപ്റ്റംബറില്‍ ഇത് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാരുതിയുടെ നിരയില്‍ ബ്രെസ്സയ്ക്ക് താഴെയായാണ് ഇത് സ്ഥാനം പിടിക്കുക.

മാരുതി സുസുക്കി ഇതുവരെ ഔദ്യോഗിക സ്‌പെസിഫിക്കേഷനുകളൊന്നും പങ്കിട്ടിട്ടില്ലെങ്കിലും എസ്‌കുഡോ ബ്രെസ്സയില്‍ നിന്ന് അതിന്റെ പവര്‍ട്രെയിന്‍ കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 101 എച്ച്പിയും 139 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഇതില്‍ സജ്ജീകരിക്കപ്പെടാം. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവലും 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കും ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഇലക്ട്രിക് സണ്‍റൂഫ്, 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ആര്‍ക്കാമിസ് ട്യൂണ്‍ ചെയ്ത സൗണ്ട് സിസ്റ്റം, 360-ഡിഗ്രി കാമറ, സുസുക്കി കണക്റ്റ് ടെലിമാറ്റിക്‌സ് തുടങ്ങിയ സൗകര്യങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രതീക്ഷിക്കാം. മാരുതി സുസുക്കി ഔദ്യോഗിക ലോഞ്ച് തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വരാനിരിക്കുന്ന ഉത്സവ സീസണില്‍ എസ്‌കുഡോ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ എസ്യുവിയുടെ വില 9 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Maruti Suzuki Escudo India Launch: 1.5-litre petrol engine, more details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT