ബജാജ് ചേതക് (bajaj chetak) ഫയൽ/ image credit: bajaj chetak
Automobile

ഒരു ലക്ഷം രൂപയില്‍ താഴെ വില; പുതിയ ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത വര്‍ഷം ആദ്യം, അറിയാം ഫീച്ചറുകള്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ പുതിയ തലമുറ ചേതക് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ പുതിയ തലമുറ ചേതക് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കാഴ്ചയില്‍, അടുത്ത തലമുറ ചേതക് നിരയിലെ ഒരു എന്‍ട്രി ലെവല്‍ മോഡലായിരിക്കാം ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പ്രോട്ടോടൈപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഒറ്റ നോട്ടത്തില്‍ സ്‌കൂട്ടര്‍ ഒതുക്കമുള്ളതായാണ് തോന്നുന്നത്. ഹബ്-മൗണ്ടഡ് മോട്ടോര്‍ ആണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. ഇത് ചെലവ് കുറഞ്ഞ എന്‍ട്രി ലെവല്‍ മോഡലാണെന്നുള്ള സൂചനയാണ് നല്‍കുന്നത്. മൊത്തത്തിലുള്ള സ്‌റ്റെല്‍ നിലവിലുള്ള ചേതക് നിരയ്ക്ക് പരിചിതമായി തോന്നാമെങ്കിലും ബോഡിവര്‍ക്ക് മൂര്‍ച്ചയുള്ളതും മൃദുവായതുമായി കാണപ്പെടുന്നു. ഓവല്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ഫ്‌ലോട്ടിംഗ് സീറ്റ് തുടങ്ങിയ പരിചിതമായ ഡിസൈന്‍ ഘടകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

എല്‍സിഡി ക്ലസ്റ്റര്‍, സ്വിച്ച് ഗിയര്‍, മിററുകള്‍ എന്നിവയും പുതിയ ചേതകില്‍ കാണാം. സാങ്കേതിക വിശദാംശങ്ങള്‍ പൂര്‍ണമായി പുറത്തുവന്നിട്ടില്ലെങ്കിലും ന്യൂ-ജെന്‍ പ്ലാറ്റ്ഫോം ഒന്നിലധികം ബാറ്ററി പായ്ക്കുകളെയും മറ്റു ഫീച്ചറുകളെയും പിന്തുണയ്ക്കുമെന്നും കരുതുന്നു. പുതിയ തലമുറ ബജാജ് ചേതക് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്, 2026 ന്റെ ആദ്യ പാദത്തില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. എന്‍ട്രി ലെവല്‍ മോഡലിന് ഒരു ലക്ഷം രൂപയില്‍ താഴെ (എക്‌സ്-ഷോറൂം) വിലയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

New-gen Bajaj Chetak Spied Testing Before Launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

കൈക്കൂലിക്കേസിൽ കുടുങ്ങി ജയിൽ ഡിഐജി, രാഹുലിന് നിർണായകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

പോറ്റിയെ കേറ്റിയെ... ഇനി പാടാനില്ല; വികാരം വ്രണപ്പെട്ടത് വിശ്വാസികളായി ചമയുന്നവര്‍ക്കെന്ന് അണിയറ പ്രവര്‍ത്തകര്‍

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ നാളെ വിധി

SCROLL FOR NEXT