New Hero Glamour 125 to be Launched this Festive Season ഫയൽ ചിത്രം/ heromotocorp
Automobile

ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണ്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍; പുതിയ ഗ്ലാമര്‍ 125 അടുത്ത മാസം വിപണിയില്‍

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, ഗ്ലാമര്‍ 125 ബൈക്കിന്റെ പുതിയ പതിപ്പ് ഉടന്‍ തന്നെ പുറത്തിറക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, ഗ്ലാമര്‍ 125 ബൈക്കിന്റെ പുതിയ പതിപ്പ് ഉടന്‍ തന്നെ പുറത്തിറക്കും. 125 സിസി സെഗ്മെന്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗ്ലാമര്‍ പരിഷ്‌കരിക്കുന്നത്. അടുത്ത മാസം ഗ്ലാമറിന്റെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന്, ഈ ഗ്ലാമര്‍ ഒരു ചെറിയ അപ്ഗ്രേഡ് മാത്രമല്ല, അടുത്ത തലമുറ മോഡലാണെന്ന് വ്യക്തമാണ്. പുതിയ സ്വിച്ച് ഗിയര്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പോലുള്ള ചില നിര്‍ണായക മാറ്റങ്ങളോടെയായിരിക്കും പുതിയ ബൈക്ക്. ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണ്‍ ആണ് മറ്റൊരു ഫീച്ചര്‍. ഹീറോയുടെ 125 സെഗ്മെന്റില്‍ ഇത് ആദ്യമായാണ്. ഇഗ്‌നിഷന്‍ ബട്ടണിന് കീഴില്‍ വലതുവശത്തുള്ള സ്വിച്ച് ഗിയറിലാണ് ക്രൂയിസ് കണ്‍ട്രോള്‍ ടോഗിള്‍ ബട്ടണ്‍ സംയോജിപ്പിച്ചിരിക്കുന്നത്. ഇടതുവശത്തുള്ള സ്വിച്ച് ഗിയറും പുതിയതാണ്. പുതിയ എല്‍സിഡി സ്‌ക്രീനിലൂടെ നാവിഗേറ്റ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ബട്ടണുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

സ്‌ക്രീന്‍ ബ്ലൂടൂത്ത് കണക്ട്ഡ് ആണ്. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, എസ്എംഎസ്, കോള്‍ അലര്‍ട്ടുകള്‍ എന്നിവ സ്‌ക്രീന്‍ വാഗ്ദാനം ചെയ്യുന്നു. യുഎസ്ബി ചാര്‍ജിങ് പോയിന്റ് ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഹാര്‍ഡ്വെയര്‍ രംഗത്ത് മോട്ടോര്‍സൈക്കിളിന് കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

New Hero Glamour 125 to be Launched this Festive Season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT