മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ എക്സ്ട്രീം 160ആർ 4വിയുടെ പുതിയ പതിപ്പ് ഒന്നിലധികം അപ്‌ഡേറ്റുകളോടെ പുറത്തിറക്കാൻ ഒരുങ്ങുന്നു. കമ്പനി ഇതുവരെ ഔദ്യോഗികമായി ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ ഡീലർഷിപ്പുകളിൽ മോട്ടോർസൈക്കിൾ എത്തിത്തുടങ്ങിയിട്ടുണ്ട്.
പുതിയ മോഡൽ എക്സ്ട്രീം 160ആർ 4വിയുടെ കരുത്തുറ്റ പതിപ്പാണ്. ഏറ്റവും ശ്രദ്ധേയമായ അപ്‌ഡേറ്റ് പുതിയ ഫ്രണ്ട് ഫാസിയയാണ്. എക്സ്ട്രീം 250ആറിലേതിന് സമാനമായ പുതിയ എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ എക്സ്ട്രീം 250ആറിലേതിന് സമാനമായ നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ബൈക്ക് വിപണിയിൽ എത്തുക. റൈഡ്-ബൈ-വയർ ത്രോട്ടിൽ, ക്രൂയിസ് കൺട്രോൾ, മൂന്ന് റൈഡ് മോഡുകൾ തുടങ്ങി നിരവധി മറ്റു സവിശേഷതകളും ബൈക്ക് വാഗ്ദാനം ചെയ്യുന്നു. ഹാൻഡിൽബാറിന്റെ ഇരുവശത്തുമുള്ള പുതിയ സ്വിച്ച് ഗിയർ വഴി ഈ ഫീച്ചറുകൾ നിയന്ത്രിക്കാൻ കഴിയും. പുതിയ മോഡലിലെ ഗ്രാഫിക്സും കളർ ഓപ്ഷനുകളും വ്യത്യസ്തമാണ്.
16.6bhp ഉം 14.6Nm ഉം ഉൽപ്പാദിപ്പിക്കുന്ന 163.2cc, എയർ/ഓയിൽ-കൂൾഡ്, ഫോർ-വാൽവ് എൻജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. കൂടാതെ അഞ്ച്-സ്പീഡ് ഗിയർബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. USD ഫോർക്കുകളും മോണോഷോക്കും ഉള്ള 17 ഇഞ്ച് അലോയ് വീലുകളിൽ ഇത് പ്രവർത്തിക്കുന്നു. ഡ്യുവൽ-ചാനൽ ABS ഉള്ള ബൈക്കിന്റെ രണ്ട് അറ്റത്തും സിംഗിൾ ഡിസ്കിൽ നിന്നാണ് സ്റ്റോപ്പിങ് പവർ ലഭിക്കുന്നത്.
പുതിയ ഹീറോ എക്സ്ട്രീം 160ആർ 4വി കോംബാറ്റ് പതിപ്പിന്റെ ഔദ്യോഗിക വില പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 1.30 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ ഇത് തീർച്ചയായും വിലയേറിയതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates