ഹീറോയുടെ ലോഗോ Image credit: hero motocorp
Automobile

എഥനോളില്‍ ഓടുന്ന ബൈക്കുമായി ഹീറോ, ബുധനാഴ്ച ലോഞ്ച്; എന്താണ് ഫ്‌ലെക്‌സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍?

പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യ ഫ്‌ലെക്‌സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ബുധനാഴ്ച വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യ ഫ്‌ലെക്‌സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ബുധനാഴ്ച വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ ബദല്‍ ഇന്ധന ഗതാഗത രംഗത്തേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പ് ആയാണ് ഇതിനെ വിലയിരുത്തുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഫ്‌ലെക്‌സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് ഉദ്ഘാടനം ചെയ്യുക.

ഈ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയിലെ ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യത്തെ എഥനോള്‍ അധിഷ്ഠിത മോഡലായിരിക്കും. പെട്രോളിലും അതോടൊപ്പം 85 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുള്ള E85 ഉള്‍പ്പെടെയുള്ള ഉയര്‍ന്ന അളവിലുള്ള എഥനോള്‍ മിശ്രിതങ്ങളിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ഭൂരിഭാഗം വാഹനങ്ങളും E20 ഇന്ധനത്തിന് അനുയോജ്യമായവയാണ്. എന്നാല്‍ ഭാവിയില്‍ ഇതിലും ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ വാഹന നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിച്ച് വരികയാണ്.

വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളിന്റെ പേരോ മറ്റ് വിവരങ്ങളോ ഹീറോ മോട്ടോകോര്‍പ്പ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, കമ്പനിയുടെ ആദ്യത്തെ ഫ്‌ലെക്‌സ്-ഫ്യുവല്‍ മോഡല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളായ സ്‌പ്ലെന്‍ഡര്‍ അല്ലെങ്കില്‍ എച്ച്എഫ് ഡീലക്‌സ് (HF Deluxe) എന്നിവയിലൊന്നിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Nitin Gadkari To Launch Hero MotoCorp's First Flex Fuel Motorcycle On June 3

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

സാരി ഉടുക്കാനാണോ ഇത്ര പാട്! അതങ്ങനെ സ്റ്റൈല്‍ ആക്കി, സ്റ്റൈല്‍ ആക്കി ക്ലെയര്‍ കയറിപ്പോയ വഴികള്‍

'ആന ചിന്നം വിളിക്കാനെങ്കിലും വായ തുറന്നു, ഹനാൻ ഷായ്ക്ക് അതുമില്ല'; വീണ്ടും ട്രോളുകളിൽ നിറഞ്ഞ് 'കാട്ടാളൻ'

എണ്ണവില കുത്തനെ ഇടിഞ്ഞു, 91 ഡോളറിലേക്ക്; ഇന്ധനവില കുറയുമോ? പ്രതീക്ഷയോടെ രാജ്യം

ബീഫും കോഴിയും താറാവും മുട്ടയുമെല്ലാം വാങ്ങി; കാശ് നല്‍കാതെ മുങ്ങി; ജോജു-ആഷിഖ് അബു ചിത്രത്തിന്റെ ഷൂട്ടിങ് സംഘത്തിനെതിരെ വ്യാപാരികള്‍

SCROLL FOR NEXT