ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡ് ആയ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ പുതിയ 450 സിസി റോഡ്‌സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. ഇറ്റയിലെ മിലാനില്‍ നടക്കുന്ന EICMA 2026 ല്‍ ആഗോളതലത്തില്‍ പുറത്തിറക്കുന്നതിന് മുന്നോടിയായാണ് ഈ പുതിയോ മോഡല്‍ പ്രദര്‍ശിപ്പിച്ചത്. വാഹനത്തിന്റെ ഔദ്യോഗിക പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയുള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര വിപണികളില്‍ 2027ല്‍ ഈ നോര്‍ട്ടണ്‍ 450 സിസി റോഡ്‌സ്റ്റര്‍ വില്‍പ്പനയ്‌ക്കെത്തും. ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450, ട്രയംഫ് സ്പീഡ് 400 എന്നിവയ്ക്ക് ഇത് നേരിട്ടുള്ള എതിരാളിയായിരിക്കും.
454 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തേകുന്നത്. ഇത് 45 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അലുമിനിയം ഫ്രെയിമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ബൈക്കില്‍ 8 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഹോസൂര്‍ ഫാക്ടറിയില്‍ നിര്‍മ്മിക്കും. വാഹനത്തില്‍ 17 ഇഞ്ച് വീലുകള്‍ ഉണ്ടാകാനാണ് സാധ്യത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates