Renault duster 
Automobile

റെനോ ഡസ്റ്റര്‍ തിരിച്ചുവരുന്നു, റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ വിപണിയില്‍; ആധുനിക ഡിസൈന്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ, രാജ്യത്തെ എസ്‌യുവി പ്രേമികള്‍ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റെനോ ഇന്ത്യ, രാജ്യത്തെ എസ്‌യുവി പ്രേമികള്‍ കാത്തിരുന്ന റെനോ ഡസ്റ്ററിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. പുതിയ റെനോ ഡസ്റ്റര്‍ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ഔദ്യോഗികമായി പുറത്തിറക്കും.

2012ലാണ് ഇന്ത്യയില്‍ ആദ്യമായി റെനോ ഡസ്റ്റര്‍ പുറത്തിറക്കിയത്. ഡസ്റ്റര്‍ രാജ്യത്തെ എസ് യുവി വിപണിയെ പൂര്‍ണമായി മാറ്റിമറിച്ചതായി കമ്പനി അവകാശപ്പെടുന്നു. റെേനായുടെ 'ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027'ന്റെ ഭാഗമായി ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ ഉല്‍പ്പന്നമാണ് ഈ പുതിയ ഡസ്റ്റര്‍. ഇന്ത്യ കേന്ദ്രീകരിച്ച് കമ്പനി നടപ്പാക്കുന്ന 'റെനോ റീത്തിങ്ക്' പദ്ധതിയുടെ ഭാഗം കൂടിയാണ് പുതിയ വാഹനം.

ഡസ്റ്റര്‍ എന്നത് ഒരു പേരല്ലന്നും അതൊരു യഥാര്‍ത്ഥ ഇതിഹാസമാണെന്നും റെനോ ഗ്രൂപ്പ് ഇന്ത്യ സിഇഒ സ്റ്റെഫാന്‍ ഡെബ്ലയ്‌സ് പറഞ്ഞു. സാഹസികതയുടെയും വിശ്വാസ്യതയുടെയും നവീകരണത്തിന്റെയും പ്രതീകമായ റെനോ ഡസ്റ്ററിന്റെ തിരിച്ചുവരവ് ഇന്ത്യന്‍ വിപണിയോടുള്ള തങ്ങളുടെ പ്രതിബദ്ധതയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വാഹനങ്ങള്‍ നല്‍കാനുള്ള തങ്ങളുടെ ആഗ്രഹവുമാണ് പ്രതിഫലിപ്പിക്കുന്നത്. പുതിയ ഡസ്റ്റര്‍ അതിന്റെ ഇതിഹാസ പാരമ്പര്യത്തെ പിന്തുടരുന്നതിനൊപ്പം ആധുനിക ഡിസൈന്‍, നവീന സാങ്കേതികവിദ്യ, മെച്ചപ്പെട്ട പ്രകടനം എന്നിവയുമായാണ് വിപണിയിലെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടും 18 ലക്ഷത്തോളം ഉപഭോക്താക്കളും ഇന്ത്യയില്‍ രണ്ടു ലക്ഷത്തിലധികം സന്തുഷ്ട ഉടമകളുമുള്ള ഡസ്റ്റര്‍, റെനോയുടെ ആഗോള എസ്‌യുവി വാഹന നിരയിലെ ഏറ്റവും വിജയകരമായ മോഡലുകളില്‍ ഒന്നാണെന്നും കമ്പനി വ്യക്തമാക്കി.

Renault announces the return of the iconic Duster

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

SCROLL FOR NEXT