Renault Triber Turbo Launched source: Renault
Automobile

21 കിലോമീറ്റര്‍ മൈലേജ്, പ്രാരംഭ വില 7.84 ലക്ഷം രൂപ; റെനോ ട്രൈബര്‍ ടര്‍ബോ എന്‍ജിന്‍ വിപണിയില്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയുടെ ജനപ്രിയ മോഡല്‍ ആയ ട്രൈബറിന്റെ ടര്‍ബോ എന്‍ജിന്‍ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയുടെ ജനപ്രിയ മോഡല്‍ ആയ ട്രൈബറിന്റെ ടര്‍ബോ എന്‍ജിന്‍ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. 7.84 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്‌സ് ഷോറൂം).

പുതിയ ആര്‍ജിഇപി പ്ലാറ്റ്‌ഫോമിലേക്കുള്ള ചുവടുവയ്പാണ് പുതിയ മോഡല്‍. 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍, ടിസിഇ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ആണ് ഇതിന്റെ കരുത്ത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. 99 ബിഎച്ച്പി കരുത്തും 180 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതാണ് എന്‍ജിന്‍. 21 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. സിഎന്‍ജി, സിവിടി വേര്‍ഷനും പ്രതീക്ഷിക്കുന്നുണ്ട്.

പുതുക്കിയ സസ്‌പെന്‍ഷന്‍ ട്യൂണിങ്, ആന്റി ടോള്‍ ബാറുകള്‍, പുതിയ തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. ഇതിന് പുറമേ മെച്ചപ്പെട്ട ബ്രേക്കിങ് സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. എബിഎസ്, ടിസിഎസ്, വിഡിഎസ് കണ്‍ട്രോളുകള്‍ക്കായി പുതുക്കിയ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ പുതിയ മോഡല്‍ ടെക്‌നോ, ഇമോഷന്‍, ഇവോലൂഷന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്.

ട്രൈബര്‍ ടര്‍ബോ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഇവോലൂഷനാണ് 7.84 ലക്ഷം രൂപ എക്‌സ് ഷോറൂം വില വരിക. ടെക്‌നോവിന് 8.53 ലക്ഷം രൂപ നല്‍കണം. ഇമോഷന് 8.99 ലക്ഷം രൂപയാണ് വില വരിക.

Renault Triber Turbo Launched

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉജ്ജയിനിൽ ഷാഹി മസ്ജിദിന്റെ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷവും കല്ലേറും: കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്; നഗരത്തിൽ അതീവ ജാഗ്രത

എല്ലാ ദിവസവും രാവിലെ ചെയ്യുന്ന ഈ ശീലങ്ങൾ തെറ്റാണോ? എങ്ങനെ തിരുത്താം

അമ്മ സംഘടനയ്ക്ക് സ്‌പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി

ഒക്ടോബറില്‍ 16 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?, അറിയാം പട്ടിക

കുറഞ്ഞ നിരക്കിൽ കോളിങ്-എസ്എംഎസ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ് : ജിയോ, എയർടെൽ, വി ഉപയോക്താക്കൾ അറിയേണ്ടതെല്ലാം