ധനുഷ് - മമ്മൂട്ടി ചിത്രം: അധികാരവും അക്രമവും നിറഞ്ഞ ലോകത്തെ ‘ഓം’; ദൈർഘ്യം കേട്ട് ഞെട്ടി ആരാധകർ?

പേരൻപിന് ശേഷം മമ്മൂട്ടി തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ശക്തമായ കഥാപാത്രമായിരിക്കും സിയയുടേതെന്നാണ് ആരാധകരുടെ പ്രതീക്ഷ
OM
OMInstagram
Updated on: 
1 min read

ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഓം: ചാപ്റ്റർ 1 – ഉധിരം: ദി ബ്ലഡ് വുഡ്’ സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിക്കുന്നത്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥാസംഗ്രഹവും ദൈർഘ്യവും സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏകദേശം മൂന്ന് മണിക്കൂറായിരിക്കും ചിത്രത്തിന്റെ ദൈർഘ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നിയമപാലകരും നിയമലംഘകരും അടുത്തടുത്ത് കഴിയുന്ന പരുക്കൻ ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അത്യാഗ്രഹവും അധികാരവും ദാരിദ്ര്യവും ഒന്നുചേർന്ന് അക്രമങ്ങളിലേക്കും ക്രൂരകൃത്യങ്ങളിലേക്കും നയിക്കുന്ന സാഹചര്യത്തിനിടയിലെ വൈകാരികമായൊരു കഥയാണ് ചിത്രം പറയുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന സംഗ്രഹം. ആക്ഷൻ രംഗങ്ങൾക്കൊപ്പം ശക്തമായ വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

179 മിനിറ്റാണ് ചിത്രത്തിന്റെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ദൈർഘ്യം. അതായത് 2 മണിക്കൂർ 59 മിനിറ്റ്. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൂവീസ് സിംഗപ്പൂർ പങ്കുവെച്ച വിവരങ്ങൾ ഉദ്ധരിച്ച് പിങ്ക്‌വില്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പേരൻപിന് ശേഷം മമ്മൂട്ടി തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ശക്തമായ കഥാപാത്രമായിരിക്കും 'സിയ'യുടേതെന്നാണ് ആരാധകരുടെ പ്രതീക്ഷ. പുറത്തിറങ്ങിയ പ്രമോഷൻ വീഡിയോകൾ നൽകുന്ന സൂചനകൾ പ്രകാരം ആക്ഷനും വൈകാരികതയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടെ സിയ എന്ന 'ബർമ കാർത്തികേയൻ'. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

നവംബർ 20നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നേരത്തെ ഒക്ടോബറിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ രജനികാന്തിന്റെ ‘ജയിലർ 2’, സൂര്യയുടെ ‘സീൻ’ എന്നീ ചിത്രങ്ങളുമായുള്ള ബോക്സ് ഓഫീസ് ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് റിലീസ് മാറ്റിയതെന്ന് ധനുഷ് അറിയിച്ചിരുന്നു.

ധനുഷിനും മമ്മൂട്ടിക്കും പുറമെ സായ് പല്ലവി, ശ്രീലീല, നസറുദ്ദീൻ ഷാ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണിത്.

ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും താരനിരയും ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ധനുഷും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഓം: ചാപ്റ്റർ 1-നുണ്ട്.

OM
ആദ്യ ഏഴ് ദിവസവും 100 കോടി; 1000 കോടിയും കടന്ന് രാമായണ, എന്നിട്ടും തൊടാനായില്ല ആ ചിത്രത്തെ!
OM
എട്ടാം നാള്‍ 1000 കോടിയിലെത്തി 'രാമായണ'; ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് എത്ര?
OM
ശ്രേഷ്ഠ ബാവാ പുരസ്‌കാരം മമ്മൂട്ടിക്ക്
Summary

Dhanush-Mammootty film 'OM'; are fans shocked by its runtime?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER