Royal Enfield Bullet 650 India Launch Expected in Early 2026 image credit: royal enfield
Automobile

കരുത്തുറ്റ 648 സിസി എന്‍ജിന്‍, വില 3.50 ലക്ഷം രൂപ മുതല്‍; ബുള്ളറ്റ് 650 അടുത്ത വര്‍ഷം ആദ്യം വിപണിയില്‍

പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബുള്ളറ്റ് 650 അടുത്ത വര്‍ഷം ആദ്യം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബുള്ളറ്റ് 650 അടുത്ത വര്‍ഷം ആദ്യം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. മോട്ടോവേഴ്‌സ് 2025ല്‍ പുതിയ ബുള്ളറ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. ക്ലാസിക് 650ന്റെ പരമ്പരാഗത പതിപ്പായിരിക്കും ഈ മോട്ടോര്‍സൈക്കിള്‍.

റോയല്‍ എന്‍ഫീല്‍ഡിന്റെ ശ്രേണിയില്‍ ക്ലാസിക് 650ന് താഴെയായിരിക്കും ബുള്ളറ്റ് 650. 350ന്റെ കാലാതീതമായ കറുപ്പുനിറത്തിലുള്ള രൂപം അതേപോലെ പിന്തുടരുന്നതായിരിക്കും ബുള്ളറ്റ് 650. ശക്തമായ എന്‍ജിനാണ് ഇതിന്റെ കരുത്ത്. ബാറ്റില്‍ഷിപ്പ് ബ്ലൂ, കാനണ്‍ ബ്ലാക്ക് എന്നി രണ്ട് നിറങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ബൈക്ക് വാഗ്ദാനം ചെയ്യും. ഗോള്‍ഡന്‍ പിന്‍സ്‌ട്രൈപ്പുകളും പരമ്പരാഗത റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജുമാണ് ഇതിന്റെ പഴമ നിലനിര്‍ത്തുന്ന മറ്റു ഫീച്ചറുകള്‍.

ബുള്ളറ്റ് 650 ന് കരുത്ത് പകരുന്നത് 648 സിസി, എയര്‍/ഓയില്‍-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എന്‍ജിനായിരിക്കും. സുഗമമായ പവര്‍ ഡെലിവറിക്കും ശക്തമായ മിഡ്-റേഞ്ച് പ്രകടനത്തിനും പേരുകേട്ട ഈ എന്‍ജിന്‍ ഏകദേശം 47bhp കരുത്തും 52Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ബുള്ളറ്റ് 650 ന് 3.50 ലക്ഷം മുതല്‍ 3.60 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വില പ്രതീക്ഷിക്കാം.

ബുള്ളറ്റ് 650ന് ഫാക്ടറി ഫിറ്റഡ് ആക്സസറികളുടെ വിശാലമായ ശ്രേണിയും റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്യും. എന്‍ജിന്‍ ഗാര്‍ഡ്, ഫോഗ് ലാമ്പുകള്‍, സമ്പ് ഗാര്‍ഡ്, സോഫ്റ്റ് ലഗേജ് സാഡില്‍ ബാഗുകള്‍, ടൂറിംഗ് സീറ്റ്, പില്യണ്‍ ബാക്ക്റെസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Royal Enfield Bullet 650 India Launch Expected in Early 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പിണറായി വിജയന് പുത്തൻ കാർ; 1.10 കോടി അനുവദിച്ച് ധനവകുപ്പ്

'പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി മടങ്ങി വരും'

കനത്ത മഴ; ചെന്നൈയിലും തിരുവള്ളൂരും പ്രളയ മുന്നറിയിപ്പ്

രാഹുൽ കേക്ക് മുറിച്ചു, ആഘോഷിക്കാൻ ഇല്ലെന്ന് കോഹ്‍ലി; ​തീരാതെ ​ഗംഭീർ, രോഹിത് ചർച്ച! (വിഡിയോ)

ശ്രദ്ധിക്കണേ, സീബ്രാ ലൈനില്‍ ചീറി പായരുത്; ഡ്രൈവര്‍മാരോട് കേരള പൊലീസ്

SCROLL FOR NEXT