Royal Enfield Flying Flea SOURCE: Royal Enfield
Automobile

റേഞ്ച് 154 കിലോമീറ്റര്‍, ഫ്‌ലോട്ടിങ് സീറ്റ്; റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വെള്ളിയാഴ്ച വിപണിയില്‍, 'ഫ്‌ലൈയിങ് ഫ്‌ലീ'

പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഏപ്രില്‍ 10ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഏപ്രില്‍ 10ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫ്‌ലൈയിങ് ഫ്‌ലീ എന്ന പേരിലുള്ള പുതിയ മോട്ടോര്‍സൈക്കിള്‍ നിരവധി നൂതന സാങ്കേതികവിദ്യകളും ഫീച്ചറുകളുമായാണ് വിപണിയില്‍ എത്തുന്നത്.

15.4kW PMSM ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്. ഇതിന് വെറും 3.7 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും പരമാവധി 115 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും സാധിക്കും. 3.91kWh ബാറ്ററിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 154 കിലോമീറ്റര്‍ റേഞ്ച് മോട്ടോര്‍ സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. ഏകദേശം 65 മിനിറ്റിനുള്ളില്‍ ബൈക്കിന്റെ ബാറ്ററിയുടെ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിന് കഴിയുന്ന ഓണ്‍ബോര്‍ഡ് ചാര്‍ജറും റോയല്‍ എന്‍ഫീല്‍ഡ് ഇതില്‍ നല്‍കിയിട്ടുണ്ട്.

ഫീച്ചറുകളുടെ ഒരു വലിയ നിര തന്നെ മോട്ടോര്‍ സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. ഓള്‍-എല്‍ഇഡി ലൈറ്റുകള്‍, ഗൂഗിള്‍ നാവിഗേഷന്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, കോര്‍ണറിങ് എബിഎസ് (Cornering ABS), ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്‌പോര്‍ട് (Sport), ഇന്‍ഡിവിജ്വല്‍ (Individual) എന്നീ റൈഡ് മോഡുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഇന്‍ഡിവിജ്വല്‍ മോഡ് വഴി ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് ഇന്റര്‍വെന്‍ഷന്‍, ത്രോട്ടില്‍ മാപ്പുകള്‍ എന്നിവ റൈഡര്‍ക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ സാധിക്കും.

ഇതിന്റെ ഡിസൈന്‍ തികച്ചും സവിശേഷമാണ്. ഒതുക്കമുള്ള രൂപം, തുറന്ന ഫ്രെയിം, സുഗമമായ ഫ്രണ്ട് സസ്പെന്‍ഷന്‍, ഫ്‌ലോട്ടിങ് സീറ്റ്, നീക്കം ചെയ്യാവുന്ന പില്യണ്‍ സീറ്റ് എന്നിവയാണ് ഇതിന്റെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. നഗരയാത്രകള്‍ക്കായുള്ള ഒരു പ്രീമിയം വാഹനമായിട്ടായിരിക്കും ഫ്‌ലൈയിങ് ഫ്‌ലീ അവതരിപ്പിക്കുക. അതിനാല്‍ തന്നെ ഇതിന് വിപണിയില്‍ ഉയര്‍ന്ന വില പ്രതീക്ഷിക്കാം.

Royal Enfield Flying Flea Launch On April 10

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

' വിഡി സതീശൻ അത്ഭുതം; രാജാവെന്ന് കരുതരുത്, അങ്ങനെ വിചാരിച്ചാൽ ദുഃഖിക്കേണ്ടി വരും'

ഞാന്‍ ഇന്ത്യയെയും മോദിയെയും സ്‌നേഹിക്കുന്നു; അവര്‍ അഗ്രഹിക്കുന്നത് ലഭിക്കും; ട്രംപ്

'എന്നെയോര്‍ത്ത് നിങ്ങള്‍ തലകുനിക്കേണ്ടി വരില്ല; അധികാരത്തിന്റെ പത്രാസിന് പിന്നാലെ പോകില്ല'

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച; ഫലമറിയാൻ വഴികളിതാ...

വീണ്ടും കാട്ടാന ആക്രമണം; കോതമംഗലത്ത് വനവിഭവം ശേഖരിക്കാന്‍ പോയ ആള്‍ കൊല്ലപ്പെട്ടു

SCROLL FOR NEXT