Royal Enfield Himalayan Electric Showcased at Motoverse 2025 സ്ക്രീൻഷോട്ട്
Automobile

വരുന്നു ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ്, ഹിം- ഇ പ്രദര്‍ശിപ്പിച്ചു; നിരവധി ഫീച്ചറുകള്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രമുഖ മോഡലായ ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രമുഖ മോഡലായ ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ചു. ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന മോട്ടോവേഴ്സ് 2025 മോട്ടോര്‍സൈക്ലിങ് ഫെസ്റ്റിവലിലാണ് ഹിം- ഇ എന്ന പേരിലുള്ള ഹിമാലയന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചത്.

ഹിം-ഇ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് ഇതാദ്യമല്ല. മോട്ടോര്‍സൈക്കിള്‍ മുമ്പും നിരവധി തവണ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹിം-ഇ ഒരു പരീക്ഷണ വാഹനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭാവിയില്‍ മറ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കാന്‍ ഈ പ്ലാറ്റ്ഫോം ഉപയോഗിച്ചേക്കാം. മറ്റ് ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ ഇതിന്റെ സാങ്കേതികവിദ്യ കടമെടുക്കാനുള്ള സാധ്യതയുമുണ്ട്.

ഹിം-ഇയ്ക്ക് നിരവധി പ്രത്യേകതകള്‍ ഉണ്ട്. സ്വര്‍ണ നിറത്തിലുള്ള ക്രോസ്-സ്പോക്ക് വീലുകള്‍ ആണ് ഇതിനുള്ളത്. ഇവ ഇലക്ട്രോണിക് പരമായി അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്പെന്‍ഷന്‍ ഉപയോഗിച്ചാണ് സസ്‌പെന്‍ഡ് ചെയ്ത് നിര്‍ത്തിയിരിക്കുന്നത്. ബ്രെംബോ മാസ്റ്റര്‍ സിലിണ്ടറുള്ള റേഡിയലി-മൗണ്ടഡ് നിസിന്‍ ബ്രേക്ക് കാലിപ്പറുകള്‍ ഉപയോഗിച്ചാണ് നോബി ടയറുകള്‍ നിര്‍ത്തിയിരിക്കുന്നത്.

Royal Enfield Himalayan Electric Showcased at Motoverse 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഗീയതക്കെതിരെ പറയാന്‍ സതീശന് എന്തു യോഗ്യത?; എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സുകുമാരന്‍ നായര്‍

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 38 lottery result

'വാൾട്ടറിന്റെ അല്ല, അത് മട്ടാഞ്ചേരിയിലെ പിള്ളേരല്ലേ'; 'ചത്താ പച്ച'യെ കുറിച്ച് മമ്മൂട്ടി

'ശിവപ്രസാദ് ചേട്ടനെ കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്, പറയുന്നതില്‍ കാര്യമുണ്ടാകും'; വൈറലായി മീനാക്ഷിയുടെ വിഡിയോ

SCROLL FOR NEXT