Simple Wave Electric scooter launched 
Automobile

243 കിലോമീറ്റര്‍ റേഞ്ച്, 70 ലിറ്റര്‍ ബൂട്ട്‌സ്‌പേസ്; സിംപിള്‍ വേവ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍; വില 1.09 ലക്ഷം

മൂന്ന് വേരിയന്റുകളില്‍ എത്തുന്ന സ്‌കൂട്ടറിന്റെ ഡെലിവറി ഈ മാസം 25ന് ആരംഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

സിംപിള്‍ എനര്‍ജിയുടെ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറായ 'സിംപിള്‍ വേവ്' (Simple Wave) പുറത്തിറങ്ങി. 1,09,999 രൂപ മുതലാണ് പ്രാരംഭ വില. ബ്രാന്‍ഡിന്റെ ആദ്യത്തെ ഫാമിലി-ഓറിയന്റഡ് ഇലക്ട്രിക് സ്‌കൂട്ടറാണിത്. ആകെ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഈ മാസം 25ന് ആരംഭിക്കും.

സിംപിള്‍ എനര്‍ജിയുടെ മറ്റ് സ്‌കൂട്ടറുകളില്‍ കണ്ടുവരുന്ന സ്‌പോര്‍ട്ടി ലുക്കില്‍ നിന്ന് വ്യത്യസ്തമായി, ഒതുക്കമുള്ള ബോക്‌സി ഡിസൈനാണ് സിംപിള്‍ വേവിന് നല്‍കിയിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമായ രീതിയില്‍ 920 എംഎം നീളമുള്ള വലിയ സീറ്റും വിശാലമായ ഫ്‌ളോര്‍ബോര്‍ഡും ഇതിലുണ്ട്. സീറ്റിനടിയില്‍ 70 ലിറ്ററിന്റെ അതിവിശാല സ്റ്റോറേജ് കപ്പാസിറ്റിയാണുള്ളത്. കൂടാതെ ബോഡി പാനലുകളില്‍ രണ്ട് ചെറിയ കംബാര്‍ട്ട്‌മെന്റുകളും ഗ്ലൗസുകളും മറ്റും സൂക്ഷിക്കുന്നതിനായി ആപ്രണില്‍ ഒരു കബി ഹോളും നല്‍കിയിട്ടുണ്ട്.

6.4 കിലോവാട്ട് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്. വേവ്, വേവ് പ്ലസ് വേരിയന്റുകളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.3 സെക്കന്‍ഡ് മാത്രം മതിയാകും (എസ് വേരിയന്റിന് 4 സെക്കന്‍ഡ് വേണം). വ്യത്യസ്ത ബാറ്ററി കപ്പാസിറ്റികളിലായി മൂന്ന് വേരിയന്റുകളിലാണ് ഇത് ലഭ്യമാകുന്നത്:

  • S (EBN & TFT): 2.2 kWh ബാറ്ററി - 110 കിലോമീറ്റര്‍ റേഞ്ച് (പരമാവധി വേഗത 75 കി.മീ/മണിക്കൂര്‍) / 2.7 kWh ബാറ്ററി - 132 കിലോമീറ്റര്‍ റേഞ്ച്

  • Wave (EBN & TFT): 3.7 kWh ബാറ്ററി - 171 കിലോമീറ്റര്‍ റേഞ്ച് (പരമാവധി വേഗത 90 കി.മീ/മണിക്കൂര്‍)

  • Wave Plus: 5 kWh ബാറ്ററി - 243 കിലോമീറ്റര്‍ റേഞ്ച് (പരമാവധി വേഗത 90 കി.മീ/മണിക്കൂര്‍)

സസ്‌പെന്‍ഷനും ബ്രേക്കിങ്ങും

ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഇതിലുള്ളത്. ഇരുവശങ്ങളിലും 12 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സുരക്ഷക്കായി ഒരുക്കിയിട്ടുള്ളത്.

ഫീച്ചറുകളും സുരക്ഷയും

ടോപ്പ്-എന്‍ഡ് വേരിയന്റില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയോട് കൂടിയ 7 ഇഞ്ച് ടിഎഫ്ടിനോണ്‍-ടച്ച് കണ്‍സോള്‍ നല്‍കിയിരിക്കുന്നു. ഇതിലൂടെ ടേണ്‍-ബ്ലാഡ്-ടേണ്‍ നാവിഗേഷനും കോള്‍/എസ്എംഎസ് അലേര്‍ട്ടുകളും ലഭിക്കും. കൂടാതെ ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയും ഇതിന്റെ ഭാഗമായുണ്ട്. മറ്റ് വേരിയന്റുകളില്‍ നെഗറ്റീവ് ലൈറ്റഡ് എല്‍സിഡി കണ്‍സോളാണുള്ളത്.

ജിയോ-ഫെന്‍സിങ്, ടൈം-ഫെന്‍സിങ്, തെഫ്റ്റ് ആന്‍ഡ് ടോ അലേര്‍ട്ടുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. വിപണിയില്‍ അടുത്തിടെ പുറത്തിറങ്ങിയ ഏഥര്‍ കോനാര്‍ക്, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് തുടങ്ങിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുകളോടാണ് സിംപിള്‍ വേവ് മത്സരിക്കുന്നത്.

Simple Wave Electric Scooter Launched in India at Rs 1.09 Lakh: All You Need to Know

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോരുത്തര്‍ക്കും അവരുടെ മതപരമായ കാര്യങ്ങള്‍ പറയാം, കാലികമെന്ന് പറഞ്ഞ് കളിയാക്കേണ്ട'; കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Today's Rashi Phalam September 03 | തെറ്റിദ്ധാരണ മാറും, യാത്ര വിജയകരമാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

'കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച; കാന്തപുരത്തെ മാത്രമല്ല, ലീഗിനെയും മുഖ്യമന്ത്രി തള്ളിപ്പറയണം'

സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

'47 Years of Togetherness'; വിവാഹ ഫോട്ടോ പങ്കുവച്ച് പിണറായി