പോത്തന്‍കോട് MDMAയുമായി രണ്ടുപേര്‍ പിടിയില്‍, 53 ഗ്രാം കഞ്ചാവും കണ്ടെടുത്തു

ചില്ലറ വില്‍പ്പനയ്ക്കായി ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്
MDMA seized
എംഡിഎംഎ പിടികൂടി
Edited By:
Updated on: 
1 min read

തിരുവനന്തപുരം: പോത്തന്‍കോട് എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി. ഒട്ടേറെ കേസുകളില്‍ പ്രതിയായ, ഗുണ്ടാ ലിസ്റ്റിലുള്ള ആനക്കോട് സ്വദേശി വിഷ്ണു, പഴയചന്ത സ്വദേശി പ്രവീണ്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 24 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.

MDMA seized
വഖഫ് ബോര്‍ഡ് തർക്കത്തിൽ സമവായം; എപി വിഭാഗത്തിന് പ്രാതിനിധ്യം ഉണ്ടാകുമെന്ന് മന്ത്രി, കാന്തപുരത്തെ കണ്ട് ഷംസുദ്ദീന്‍; പ്രതിഷേധ മാര്‍ച്ച് പിന്‍വലിച്ചു

കൂടാതെ, 53 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം വിഷ്ണുവിന്റെ വീട്ടിലെത്തിയത്. പൊലീസെത്തുമ്പോള്‍ വീടിന് സമീപത്തെ റബര്‍ തോട്ടത്തിലായിരുന്നു ഇവരുണ്ടായിരുന്നത്.

ചില്ലറ വില്‍പ്പനയ്ക്കായി ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും പൊലീസ് സംഘം ഇവരെ കീഴ്‌പ്പെടുത്തി. ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്ത് എംഡിഎംഎ എത്തിക്കുന്നതില്‍ പ്രധാനിയാണ് വിഷ്ണുവെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതികളെ ഡാന്‍സാഫ് സംഘം പോത്തന്‍കോട് പൊലീസിന് കൈമാറി.

MDMA seized
'എന്റെ ചെറുപ്പകാലവുമായി കണക്ട് ചെയ്യാന്‍ പറ്റി; പാവം ഗ്ലിക്‌സന്‍ മനസില്‍ കയറി'; റിവ്യുവുമായി വിഡി സതീശന്‍
MDMA seized
'അടൂര്‍ പ്രകാശിന് പിന്നില്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല, വ്യക്തിത്വത്തെ ചോദ്യം ചെയ്യരുത്'; മുരളീധരനെതിരെ ജെബി മേത്തര്‍
Summary

Two arrested with MDMA in Pothencode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com