Hyundai Bayon source: hyundai
Automobile

ഹ്യുണ്ടായിയുടെ പുതിയ എസ് യുവി വരുന്നു, 'ബയോണ്‍'; അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുതിയ എസ് യുവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുതിയ എസ് യുവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. 4.2 മീറ്റര്‍ നീളമുള്ള എസ്‌യുവി അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ ബയോണ്‍ എന്ന പേരില്‍ തന്നെ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

വെന്യൂ, ക്രെറ്റ എന്നി മോഡലുകള്‍ക്ക് ഇടയിലായിരിക്കും ബയോണ്‍ സ്ഥാനം പിടിക്കുക. പുറത്തുവന്ന പുതിയ ചിത്രങ്ങളില്‍ ഡ്യൂവല്‍ ടോണ്‍ ക്യാബിനും വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീം വ്യക്തമായി കാണാം. 360 ഡിഗ്രി കാമറ സിസ്റ്റത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പെട്രോള്‍- സിഎന്‍ജി പതിപ്പുകള്‍ക്ക് പുറമേ കരുത്തുറ്റ ടര്‍ബോ- പെട്രോള്‍ എന്‍ജിനും കമ്പനിയുടെ പരിഗണനയിലുണ്ട്. ലളിതമായ ഡിസൈന്‍ ശൈലിയുള്ള ക്രോസ്ഓവര്‍ ടൈപ്പ് ഘടനയായിരിക്കും ഇതിന് ഉണ്ടാവുക. മെലിഞ്ഞ എല്‍ഇഡി ടെയില്‍ ലാമ്പുകളും പരന്ന ടെയില്‍ ഗേറ്റുകളും ഇതിന്റെ പിന്‍ഭാഗത്തിന് വേറിട്ട ലുക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അകത്തളം തികച്ചും വ്യത്യസ്തമാകാന്‍ സാധ്യതയുണ്ട്. കര്‍വ്ഡ് ട്വിന്‍ സ്‌ക്രീനുകളുള്ള തികച്ചും പുതിയൊരു ഡാഷ്‌ബോര്‍ഡ് ലേഔട്ട്, ലോഗോ ഇല്ലാത്ത സ്റ്റിയറിങ് വീല്‍, സര്‍ക്കുലര്‍ ഗ്രാബ് ഹാന്‍ഡിലുകളുള്ള പുതിയ ഡോര്‍ പാഡുകള്‍, ലൈറ്റര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ഉണ്ടാവുക. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ്, സിവിടി ഗിയര്‍ബോക്‌സ് എന്നിവയുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു.

Soon-to-Launch Hyundai Bayon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

''തുറന്ന പുസ്തകമാണ് തന്റെ ജീവിതം; ഇതുകൊണ്ട് തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ട''

അട്ടപ്പാടി ഭൂമി തട്ടിപ്പ് ആരോപണം: സിപിഎമ്മിന്റെ 10 വർഷത്തെ അഴിമതി മറയ്ക്കാനുള്ള നീക്കമെന്ന് അഗളി പഞ്ചായത്ത് പ്രസിഡന്റ്

'ഇതുകൊണ്ട് വെള്ളം കുടിക്കുന്നതാണെന്ന് കൊടുക്കേണ്ട കെട്ടോ !'; തമാശയുമായി പിണറായി

വൈദ്യുതി പ്രതിസന്ധി: സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്; നിയന്ത്രണം 30 വരെയെന്ന് കെഎസ്ഇബി ചെയർമാൻ

യുഎസ് ഓപ്പണ്‍: നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍കാരസിനെ പുറത്താക്കി ബെന്‍ ഷെല്‍ട്ടന്‍