Swift, Baleno, and Dzire CNG AMT variants launched source: Maruti Suzuki
Automobile

36 കിലോമീറ്റര്‍ റേഞ്ച്, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍ സിഎന്‍ജി എഎംടി വേരിയന്റുകള്‍ വിപണിയില്‍; അറിയാം പ്രത്യേകതകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റിന്റെയും ബലേനോയുടെയും ഡിസൈറിന്റെയും സിഎന്‍ജി എഎംടി വേരിയന്റുകള്‍ പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റിന്റെയും ബലേനോയുടെയും ഡിസൈറിന്റെയും സിഎന്‍ജി എഎംടി വേരിയന്റുകള്‍ പുറത്തിറക്കി. സ്വിഫ്റ്റ് സിഎന്‍ജി എഎംടി വേരിയന്റിന് 7.92 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബലേനോ സിഎന്‍ജി എഎംടി വേരിയന്റിന് 8.32 ലക്ഷം രൂപയും ഡിസൈര്‍ സിഎന്‍ജി എഎംടി വേരിയന്റിന് 8.53 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.

69 ബിഎച്ച്പി കരുത്തും 101.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഇസഡ് സീരീസ് പെട്രോള്‍ എന്‍ജിനാണ് ബലേനോ സിഎന്‍ജിയിലുള്ളത്. ഡെല്‍റ്റ, സെറ്റാ വേരിയന്റുകളിലാണ് ബലേനോ സിഎന്‍ജി എഎംടി വിപണിയില്‍ ലഭ്യമാകുക. വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ (O), ഇസഡ്എക്‌സ്‌ഐ വേരിയന്റുകളില്‍ മാത്രമാണ് സ്വിഫ്റ്റ് സിഎന്‍ജി എഎംടി ലഭ്യമാകുക. 15 ഇഞ്ച് ടയറുകള്‍, ഉയരം അഡ്‌ജെസ്റ്റ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ഡ്രൈവര്‍ സീറ്റ്, സിക്‌സ് സ്പീക്കറുകള്‍, വയര്‍ലെസ് ചാര്‍ജിങ് പാഡ്, വാഷര്‍ ഉള്‍പ്പെടെയുള്ള റിയര്‍ വൈപ്പര്‍, ഓട്ടോമാറ്റിക് എസി, റിയര്‍ എസി വെന്റുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റ് സെറ്റപ്പ് എന്നിവയാണ് സ്വിഫ്റ്റ് സിഎന്‍ജിയുടെ പ്രത്യേകതകള്‍. 68.74 ബിഎച്ച്പി കരുത്തും 101.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 1.2 ലിറ്റര്‍ മോട്ടോര്‍ ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

വിഎക്‌സ്‌ഐ, ഇസഡ്എക്‌സ്‌ഐ ട്രിമ്മുകളിലാണ് ഡിസൈര്‍ സിഎന്‍ജി എഎംടി വിണിയില്‍ ലഭ്യമാകുക. 68.7 ബിഎച്ച്പി കരുത്തും 101 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 1.2 ലിറ്റര്‍ ഇസഡ് സീരീസ് പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 36.47 കിലോമീറ്റര്‍ റേഞ്ച് ആണ് പ്രതീക്ഷിക്കുന്നത്.

Swift, Baleno, and Dzire CNG AMT variants launched

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം'; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യും

നിലവിലെ എംഎല്‍എ ക്ഷണിച്ചു, മുന്‍ എംഎല്‍എ പാലം ഉദ്ഘാടനം ചെയ്തു; ഫലകത്തില്‍ പേരില്ല, 'പൂഞ്ഞാര്‍ എംഎല്‍എ' മാത്രം

ഷെയ്ൻ വോണിന് ശേഷം ആദ്യ സ്പിന്നർ; ആദം സാംപയ്ക്ക് നേട്ടം

'ആവറേജ് ക്രിഞ്ച് പടം! ഇത് എങ്ങനെ 50 കോടി നേടി ? ആകെ കൊള്ളാവുന്നത് ആശിഷ് മാത്രം'; 'തുടക്ക'ത്തിന് ഒടിടിയിൽ കാലിടറിയോ ?

എഞ്ചിനീയർമാർക്ക് പ്രതിരോധ മന്ത്രാലയത്തിൽ ഗവേഷകരാകാം; കൊച്ചിയിൽ നിയമനം !