Tata Tigor Facelift source: TATA MOTORS
Automobile

കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ പ്രതാപം വീണ്ടെടുക്കാന്‍ ടാറ്റ, ടിഗോര്‍ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് വെള്ളിയാഴ്ച; അറിയാം ഫീച്ചറുകള്‍- വിഡിയോ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ജനപ്രിയ മോഡലായ ടിഗോറിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ജനപ്രിയ മോഡലായ ടിഗോറിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു. ടാറ്റ ഏരീസ് എന്ന പേരില്‍ കാര്‍ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ പ്രതാപം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കാര്‍ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നത്.

ഈ സബ് ഫോര്‍ മീറ്റര്‍ സെഡാന്‍ വെള്ളിയാഴ്ച വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു. ടീസര്‍ അനുസരിച്ച് പുതിയ പര്‍പ്പിള്‍ കളര്‍ ലഭിക്കും. എല്‍ഇഡി റിഫ്‌ലക്ടറുകളും ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളും അടങ്ങിയ പുതിയ ഹെഡ്‌ലാമ്പ് ഡിസൈന്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, പുതിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുതിയ ഗ്രില്‍, പുതിയ അലോയ് വീലുകള്‍ എന്നിവയും ഇതില്‍ പ്രതീക്ഷിക്കാം.

അകത്തളത്തില്‍ വിശാലമായ ഫ്രീസ്റ്റാന്‍ഡിങ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിങ്, ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള പെട്രോള്‍, സിഎന്‍ജി എന്‍ജിന്‍ ഓപ്ഷനുകള്‍ തന്നെയാകും ഈ മോഡലിലും ഉണ്ടാകുക. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി യൂണിറ്റുകളോട് കൂടിയ 1.2 ലിറ്റര്‍ എന്‍എ പെട്രോള്‍ എന്‍ജിന്‍ ആണ് ഇതിന് കരുത്തുപകരുക.

Tata Tigor Facelift to be Called Aeris launch friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി സുചിക തരിയാൽ; ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ

യുപിയിൽ നിന്നും വിമാനത്തിൽ പറന്നിറങ്ങി ബൈക്കിൽ കറങ്ങി മോഷണം; അന്തർസംസ്ഥാന കവർച്ചാ സംഘം കണ്ണൂരിൽ പിടിയിൽ

'തന്ത വൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല; മന്ത്രിമാര്‍ക്ക് സ്വകാര്യനിമിഷങ്ങള്‍ പാടില്ലേ?'; വിദേശയാത്ര വിവാദത്തില്‍ മന്ത്രി ഒജെ ജനീഷ്

ആപ്പിളില്‍ വീണ്ടും പിരിച്ചുവിടല്‍; രണ്ടുമാസത്തിനിടെ രണ്ടാം തവണ

'മുസ്‌ലിം പെണ്ണിന് പഠിക്കാനും വസ്ത്രം ധരിക്കാനും സമൂഹത്തോട് നിരന്തരം കലഹിക്കേണ്ടി വന്നു': സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച് ഷാഹിറ എടക്കാട്