TVS Orbiter Electric Scooter Launched image credit: TVS
Automobile

ഒരു ലക്ഷത്തില്‍ താഴെ വില, ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ സഞ്ചരിക്കാം; ടിവിഎസിന്റെ മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍, ഓര്‍ബിറ്റര്‍ വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അതിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര ഇന്ത്യയില്‍ വിപുലീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അതിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര ഇന്ത്യയില്‍ വിപുലീകരിച്ചു, മൂന്നാമത്തെ ഇലക്ട്രിക് വാഹനമായ ഓര്‍ബിറ്റര്‍ പുറത്തിറക്കി. ഓര്‍ബിറ്ററിന് 99,900 രൂപയാണ് വില.

പുതിയ ടിവിഎസ് ഓര്‍ബിറ്റര്‍ യുവതലമുറയ്ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ഒരു അര്‍ബന്‍ ഇലക്ട്രിക് സ്‌കൂട്ടറായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ആകര്‍ഷകമായ സ്‌റ്റൈലിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. വലിയ എല്‍ഇഡി ലൈറ്റുകള്‍, മികച്ച വലിപ്പമുള്ള വിന്‍ഡ്‌സ്‌ക്രീന്‍, അല്‍പ്പം വളഞ്ഞ ബോഡി പാനലുകള്‍ എന്നിവയാണ് നൂതന സവിശേഷതകള്‍.

പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍, ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഐക്യൂബില്‍ നിന്ന് വ്യത്യസ്തമായി, ഇത് 3.1kWh ബാറ്ററി പാക്ക് ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുന്നത്. ചാര്‍ജിങ് സമയത്തെക്കുറിച്ചും ഫാസ്റ്റ് ചാര്‍ജിങ് ഓപ്ഷനുകളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ബ്ലൂടൂത്ത് ഇന്റഗ്രേഷനെ പിന്തുണയ്ക്കുന്ന വളരെ വിശദമായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സ്‌കൂട്ടറിനുണ്ട്.

ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് ഫംഗ്ഷന്‍, റിവേഴ്‌സ് പാര്‍ക്കിങ് അസിസ്റ്റ് തുടങ്ങിയ മികച്ച ഫീച്ചറുകളും ടിവിഎസ് ഈ സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ്ബി ചാര്‍ജിങ്, ഒടിഎ അപ്ഡേറ്റുകള്‍, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ എന്നിവയും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ടിവിഎസ് ഓര്‍ബിറ്ററിനായുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ആറ് നിറങ്ങളില്‍ ഇത് ലഭ്യമാകും. നിയോണ്‍ സണ്‍ബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാര്‍ ഗ്രേ, സ്റ്റെല്ലാര്‍ സില്‍വര്‍, കോസ്മിക് ടൈറ്റാനിയം, മാര്‍ട്ടിയന്‍ കോപ്പര്‍.

TVS Orbiter Electric Scooter Launched in India at Rs. 99,900

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT